അപൂര്‍ണമായ അപേക്ഷകളില്‍ നടപടികളെടുക്കാന്‍ സാധിക്കാതെRTO ഓഫീസുകള്‍, എന്നിട്ടും അപഹാസ്യരാവുന്നു, ഉദ്യോഗസ്ഥര്‍
കൊച്ചി : സംസ്ഥാനത്തെ പല RT0 ഓഫീസുകളിലും സമര്‍പ്പിക്കപ്പെടുന്ന അപൂര്‍ണ മായ അപേക്ഷകളില്‍ മേല്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെയും ആവശ്യമായ ആള്‍ബലമില്ലാതെയും വലയുന്നRT0ഓഫീസുകളില്‍ പോലീസ് വിജിലന്‍സ് നടത്തു ന്ന പരിശോധന നാടകങ്ങള്‍ കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പീഡ നപര്‍വ്വത്തിലെത്തിക്കുന്നു.നിത്യേന 300 മുതല്‍ 500 വരെ അപേക്ഷകളാണ് ഓരോ ഓഫീസുകളിലും എത്തുന്നത് നിലവില്‍ ഉള്ള അംഗബലം അനുസരിച്ച് 10% പോലും ഈ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല വിദ്യാസമ്പന്നരായ പല ഉദ്യോഗസ്ഥരും യാത്രകളിലും, വീട്ടിലും ചിലവഴിക്കുന്ന സമയങ്ങളിലാണ് സ്വന്തം ലാപ് ടോപ്പിലൂടെ തങ്ങളുടെ അധിക ജോലികള്‍ ചെയ്തു തീര്‍ക്കുന്നത്. ഓണക്കാലമായതോടെ പുതിയ വാഹനങ്ങളുടെ വിറ്റുവരവ്വ് വര്‍ദ്ധി ക്കുകയും പലരും പുതിയതും പഴയതുമായ പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നവയടക്കം ഉള്ളവയില്‍ സ്വീകരിക്കേണ്ട കടലാസു ജോലിക ള്‍. ലഭിക്കുന്ന പല അപേക്ഷകളിലും അനുബന്ധമായി ചേര്‍ക്കേണ്ട മറ്റു വകു പ്പുകളില്‍ നിന്നുള്ള രേഖകളുടെ അഭാവം ഇവക്കെല്ലാം അപേക്ഷകനെ വീണ്ടും ഓര്‍മപ്പെടുത്തി അപൂര്‍ണമായവ സമാഹരിച്ചു വരുമ്പോള്‍ സ്വാഭാവികമായുണ്ടാ കുന്ന കാലതാമസത്തെ ഉദ്യോഗസ്ഥരുടെ കൃത്യവിലോപമായും അനാസ്ഥയായും ചിത്രീകരിച്ചു കൊണ്ട് ജോലി ചെയ്യുന്നവരെ അപഹാസ്യരാക്കാന്‍ ചടങ്ങ് പോലെ നടത്തുന്ന വിജിലന്‍സ് റെയ്ഡുകളും അതിന് ശേഷം നടന്ന പത്ര സമ്മേളനങ്ങളും ഈ വകുപ്പിനെ മാത്രമല്ല ഇതില്‍ ജോലി ചെയുന്നവരുടെ കുടുംബങ്ങളെപ്പോലും അസ്വസ്ഥരാക്കുന്നു. അതായത് RTo ഉദ്യോഗസ്ഥര്‍ എല്ലാം അഴിമതിക്കാരും കൈക്കു ലിക്കാരുമെന്ന ചിത്രീകരണം അവരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലും വീടുകളിലും വരെ ചര്‍ച്ചയാകുന്നത് വളരെ അപഹാസ്യമാണ്, ഈ കൊട്ടിഘോഷി ച്ച് പരിശോധന നടത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പേരന്റ് ഡിപ്പാ ര്‍ട്ടമെന്റായ പോലീസിലെ ഒരു സ്റ്റേഷനില്‍ പോലും ഇങ്ങനെ ചെയ്യാന്‍ ധൈര്യ പ്പെടില്ല കാരണം ഇവിടുത്തെ അഭ്യാസം കഴിഞ്ഞാല്‍ നെരെ ചെല്ലേണ്ടത് അവിടേ ക്കാണല്ലോ, അടുത്തത് രാഷ്ട്രീയക്കാര്‍ക്കും മതമുള്‍പ്പെടെ എല്ലാ സംഘടനകള്‍ക്കും പിരിവ് നല്‍കുകയും പിരിവ് എടുത്ത് നല്‍കുകയും ചെയ്യേണ്ട ജോലി RT0 ഓഫിസുകള്‍ക്കാണ്, പിരിവെടുത്ത് നല്‍കാത്ത ഉദ്യോഗസ്ഥരെ അഴിമതിക്കാരായും കൈക്കൂലിക്കാരായും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ കൂടി അപഹാസ്യരാ ക്കാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റെല്ലാ വകുപ്പുകളിലും ഉള്ള പോലെ ഈ വകുപ്പിലും ചില പുഴുക്കുത്തുകള്‍ ഉണ്ട്, അവര്‍ ശിക്ഷിക്കപ്പെടണം, അതുപോലെ എല്ലാവരെയും പോലെ അഭിമാനത്തോടെ ജോലി ചെയ്തു ജീവി ക്കുന്നവരാണ് RT 0 വിഭാഗവും, അവര്‍ സംരക്ഷിക്കപ്പെടണം പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണം, അവരും സമൂഹത്തിന്റെ, ജനാധിപത്യത്തിന്റെ ഭാഗമാ ണ്, സേവന സന്നദ്ധ സേനയാണ്, മറക്കരുത്.
രവീന്ദ്രന്‍ കവര്‍ സ്റ്റോറി
Comments (0)