വേഗം അതിവേഗം നാലു ദിവസത്തിനിടെ 1400 കേസുകള്‍; സുപ്രീംകോടതി തീര്‍പ്പാക്കിയത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍
ന്യൂഡല്‍ഹി : നാലു ദിവസത്തിനിടെ 1400 കേസുകള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. 1293 മിസ്ലേനിയസ് കേസുകളും 106 സ്ഥിരം കേസുകളും തീര്‍പ്പാക്കിയതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു.കൂടാതെ 440 ട്രാന്‍സ്ഫര്‍ പെ റ്റീഷനുകളും തീര്‍പ്പാക്കി.ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങ ളായി കെട്ടിക്കിടക്കുന്നതും കാലപ്പഴക്കത്താലും മറ്റും പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞ തുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. ചീഫ് ജസ്റ്റിസ് ത ന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി പരമാവധി കേസുകള്‍ തീര്‍പ്പാ ക്കാന്‍ ശ്രമിക്കുമെന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ തന്റെ ഹ്രസ്വകാല കാലയ ളവില്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ 74 ദിവസത്തെ ഭര ണത്തില്‍ കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങളിലെടുക്കേണ്ട പരാമര്‍ ശങ്ങള്‍, ഭരണഘടനാ ബെഞ്ചുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലും ശ്രദ്ധ കേന്ദ്രീ കരിക്കുമെന്ന് യുയു ലളിത് ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുക്കുന്ന അവസരത്തില്‍ അറിയിച്ചിരുന്നു.
Comments (0)