വേളി ടൈറ്റാനിയം ഫാക്ടറിയില്‍ പൈപ്പ് പൊട്ടി; എണ്ണച്ചോര്‍ച്ച കടലിലേക്ക്, മീനുകള്‍ ചത്തുപൊങ്ങി
തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലില്‍ കലര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം.ഗ്ലാസ് പൗഡര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്ന്നകു പൊടി തയ്യാറാക്കുന്ന ഓയിലാണിത്.
വെട്ടുകാട് മുതല്‍ വേളി വരെ രണ്ടു കി.മി എണ്ണ പടര്‍ന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം നടത്തുന്നുണ്ട്. ചോര്‍ച്ച അടച്ചതായി കമ്ബനി അധികൃതര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും പ്രദേശത്ത് പരിശോധന നടത്തി. രണ്ടു മാസത്തോളം മത്സ്യ ബന്ധനം നിലക്കുമെന്നും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
സ്ഥലത്ത് മീനുകള്‍ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന ശംഖുമുഖം, വേളി തീരങ്ങളിലും കടലിലും സന്ദര്‍ശകരെ ഉള്‍പ്പടെ പൊതുജനങ്ങളെ നിരോധിച്ചതായി അറിയിച്ചു. എത്രയും വേഗം കടലില്‍ കലര്‍ന്ന ഫര്‍ണസ് ഓയില്‍ നീക്കം ചെയ്യാനുളള ശ്രമം നടക്കുകയാണ്.
Comments (0)