കേരളത്തിലും ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി

കേരളത്തിലും ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി

തിരുവനന്തപുരം : കേരളത്തിലും ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ ലക്ഷ്യം വെച്ചാകും ആദ്യ നീ ക്കം. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേകറിന്റ സന്ദര്‍ശനത്തോടെ ഇതിനാ യുള്ള രൂപ രേഖ തയ്യാറാക്കും. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യംവച്ചുള്ള ഓപ്പറേ ഷന്‍ താമര പദ്ധതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്നുള്ള വനിത നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് ആദ്യ പദ്ധതി. അതൃപ്തരായ നേതാക്കളെ കണ്ടെത്തി, പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ചില വനിതാ നേതാക്ക ളുമായി ഇതിനകം തന്നെ ആശയവിനിമയം നടത്തി കഴിഞ്ഞതായാണ് കേന്ദ്ര നേ താക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. കെപിസിസി ഭരവാഹിപ്പട്ടികയില്‍ നിന്നും തഴയപ്പെടുന്ന വനിതാ നേതാക്കളെ സമീപിക്കാനാനാണ് ബിജെപിയുടെ തീരുമാ നം. കോര്‍ കമ്മറ്റിയിലെ വനിതാ നേതാക്കളുടെ പ്രാധിനിത്യ കുറവില്‍ സംസ്ഥാ ന നേതൃത്വത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഈ മാസം 23ന് സംസ്ഥാനത്തി ന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്റ സന്ദര്‍ശനത്തിനിടെ ഇതിനായുള്ള രൂപരേഖ തയ്യാറാക്കും. സംഘടനയുമായി അകന്നു നില്‍ക്കുന്ന നേതാക്കളുമായും പ്രകാശ് ജാവദേക്കര്‍ ചര്‍ച്ച നടത്തും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രത്യേക കര്‍മപദ്ധതിയും ബിജെപി തയ്യാറാക്കും.