17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് എറണാകുളത്ത് മാത്രം 1000ത്തിലധികം രോഗികള്‍

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി; ഇന്ന് എറണാകുളത്ത് മാത്രം 1000ത്തിലധികം രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ മാത്രമാണ് ഇന്ന് 1000ത്തിലധികം രോഗികള്‍. ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കാറടക്ക (2), മീഞ്ച (15), ആലപ്പുഴ ജില്ലയിലെ തിരുവണ്ടൂര്‍ (12), ആല (12), കൊല്ലം ജില്ലയിലെ കുളക്കട (8), യേരൂര്‍ (16), രാജകുമാരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 410 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3506 ആയി.