മാലിന്യ സംസ്‌ക്കരണ ചട്ടങ്ങള്‍ പാലിച്ചില്ല; കൊച്ചി കോര്‍പറേഷന് 14.92 കോടി രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്: 15 ദിവസത്തിനകം തുക കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: കൊച്ചി കോര്‍പറേഷന് 14.92 കോടി രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനാണ് കനത്ത തുക പിഴയിട്ടത്. തുക 15 ദിവസത്തിനകം കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. നോട്ടിസിന്റെ പകര്‍പ്പു ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിനും നല്‍കിയിട്ടുണ്ട്. ട്രിബ്യൂണല്‍ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ഖരമാലിന്യ സംസ്‌കരണത്തില്‍ കൊച്ചി നഗരസഭയുടെ വീഴ്ച സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് 21നു പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണിത്. ഇതേ വീഴ്ചയ്ക്കു കഴിഞ്ഞ ഓഗസ്റ്റില്‍ കോര്‍പറേഷനു 13.31 കോടി രൂപ പിഴ ചുമത്തിയിരുന്നു.



Author Coverstory


Comments (0)