ഭരണസ്വാധീനത്തിൽ പെരുമ്പാവൂർ എക്സെസ് ഓഫിസിലേക്ക് പോസ്റ്റ് വാങ്ങി ലക്ഷങ്ങൾ പിടിച്ചുപറിച്ചു സമ്പാദിക്കുന്നതായി ആരോപണം,
കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലും കൈമാറ്റത്തിലും ഏറ്റവും അപകടകരമായ മേഖല എന്ന് രാജ്യാന്തര തലത്തിൽ തന്നെ മാർക്ക് ചെയ്യപ്പെട്ടിട്ടുള്ള സബർബൻ ഏരിയയായ പെരുമ്പാവൂർ സബ് ജൂഡിഷ്യൽ പരിധിയിലുള്ള എക്സെസ് ഓഫിസിലേക്ക് സ്ഥലം മാറ്റി വാങ്ങാൻ വകുപ്പിൽ മത്സരമാണ് ഈ മത്സരത്തിൽ വിജയിച്ചതാകട്ടെ പറവൂർ സ്വദേശിയും ഭരണ സംഘടനക്ക് കൂടുതൽ ലാഭവും ഉണ്ടാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനും, ബംഗ്ലാദേശ്, മ്യാൻമാർ മുതൽ അയൽ രാജ്യങ്ങളിൽ നിന്നും അനധികൃതമായി രാജ്യത്ത് എത്തപ്പെട്ടവരും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന് വിവിധയിനം മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വില്പനയും സമാഹരണവും നടത്തുന്ന സുരക്ഷാ കാര്യങ്ങളിൽ അതീവ പ്രാധാന്യമുള്ള പെരുമ്പാവൂർ നന്നാക്കിക്കളയാം എന്ന വാശിയിലല്ല ഈ ഉദ്യോഗസ്ഥൻ്റെ വരവ് മറിച്ച് ഇക്കാര്യത്തിൽ എന്ത് നാണംകെട്ട കളിയിലും പങ്കാളിയായ് നാല് കാശ് ഉണ്ടാക്കാൻ മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം ഇദ്ദേഹത്തിന് വീടിനോട് ചേർന്ന് പറവൂർ, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ സൗകര്യപ്രദമായി ജോലി ചെയ്യാമായിരുന്നിട്ടും പെരുമ്പാവൂർ തട്ടിപ്പിടിചെടുത്തതിൻ്റെ പുറകിൽ ലക്ഷ്യം ഒന്ന് തന്നെയാണ് ഇദ്ദേഹത്തെ സഹായിക്കാൻ കൂടെ രണ്ട് വിദ്വാൻമാരെ കുടി കൂട്ടിയിട്ടുണ്ട് അവിടുത്തെ കള്ളുഷാപ്പിൽ നിന്ന് കൃത്യമായ കൈക്കൂലി പണ പിരിവ് നടത്തുന്നത് കൂടാതെ മയക്കുമരുന്ന് വില്പനക്കാരുടെ താമസസ്ഥലങ്ങളിൽ ചെന്ന് ഭീഷണിപ്പെടുത്തി പൈസ വാങ്ങുന്നതിന് കയ്യും കണക്കുമില്ല, ഇതെല്ലാം വളരെ തന്ത്രപൂർവ്വമാണ് ഇവർ ഉപയോഗിക്കുന്ന ഫോണുകളുടെ സ്വിമ്മിൻ്റെ ഉടമസ്ഥർ ഏതെങ്കിലും ഹിന്ദി മേഖലയിലുള്ളവരായിരിക്കും, എന്നാൽ രാജ്യതാത്പര്യം മുൻനിർത്തി, ചില വിവരങ്ങൾ നൽകുന്ന ലോക്കൽ ഇൻഫോർമാരെയും പാട്ടിലാക്കി വിവരങ്ങൾ സ്വരുപ്പിച്ച് കുഴപ്പക്കാരായ ലഹരി വ്യാപാരികളെ ഭീഷണിപ്പെടുത്തി പൈസ വാങ്ങുകയും ചെയ്യുന്നുണ്ട്, സംസ്ഥാന പോലീസിൻ്റെയും കേന്ദ്ര ഏജൻസികളുടെയും സംയുക്ത നിരീക്ഷണങളും നടപടികളും നിരന്തരമായി നടത്തിയിട്ടും പെരുമ്പാവൂരിനെ ലഹരി വിമുക്ത മേഖലയാക്കാൻ സാധിക്കാത്തത് ഇത്തരം ചില ഉദ്യോഗസ്ഥരുടെ മോശം ഇടപെടലുകളാണെന്ന് പൊതുവെ അഭിപ്രായമുണ്ട്
Comments (0)