പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവർത്തകരെ ആര് രക്ഷിക്കും

പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവർത്തകരെ ആര് രക്ഷിക്കും

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി 

കേരള പത്രപ്രവർത്തക അസോസിയേഷൻ, സംസ്ഥാന കമ്മറ്റിയംഗം
Mob:9495775311


കോവിഡ് 19മായി ബന്ധപ്പെട്ട് ആഗോളസമ്പത്ഘടന തകർന്ന് തരിപ്പണമായതിന്റെ കെടുതികൾ നേരിട്ട് തന്നെ ബാധിച്ചിരിക്കുന്ന മേഖലയായ് മാറിക്കഴിഞ്ഞു. അച്ചടി-ദൃശ്യ മാധ്യമ രംഗങ്ങൾ ഈ രംഗത്തെ വരുമാനമാർഗമായ പരസ്യം വഴി കിട്ടിക്കൊണ്ടിരുന്ന കോടികൾ ഇന്ന് പൂജ്യം ശ്രേണിയിൽ എത്തിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രം നാളിതുവരെ ലോക് ഡൗൺ കാലയളവിൽ ഏതാണ്ട് ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് മാധ്യമ രംഗത്തിന് നഷ്ടമായി കഴിഞ്ഞത്. പല മാധ്യമ ഭീമൻമാരും തലകുത്തി വീണു കഴിഞ്ഞു പലരും അടച്ചു പൂട്ടലിന്റെ വക്കിൽ എത്തി കഴിഞ്ഞു എന്ന് എപ്പോൾ പൂട്ട് ഇടണമെന്ന് തീരുമാനിച്ചാൽ മതി.

പലരും സ്ഥാപനങ്ങളുടെ രക്ഷക്കായ് ആദ്യം സ്വീകരിക്കുന്ന കാര്യം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുക എന്നതാണ് അതോടൊപ്പം പ്രാദേശിക ലേഖകൻമാരെയും ഒഴിവാക്കുക. തത്കാലം അക്രഡിറ്റേഷൻ എന്ന ലേബൽ ഉള്ളവർക്ക് ഇളവുകൾ ലഭിച്ചേക്കാം. പക്ഷെ ഒരു മാധ്യമത്തിന്റെ യഥാർത്ഥ നട്ടെല്ലായ പ്രാദേശിക ലേഖകൻ മാർക്കും മാർക്കറ്റിംങ് മേഖലയിൽ ഉള്ളവർക്കും തുടരാമെന്ന്‌തൊരു ഉറപ്പുമില്ല അവർ ആകും വഴിയാധാരമാകുക. മുപ്പത് വർഷത്തോളമായിപ്പോലും പരസ്യത്തിന്റെ കമ്മീഷൻ മാത്രം വാങ്ങി ജീവിതചക്രം തിരിക്കുന്ന നിരവധി പേരുണ്ടിവിടെ. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ സ്ഥാപനത്തിന് വേണ്ടി ചോരയും നീരും ചിലവാക്കിയവരെ സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തയ്യാറായില്ലെങ്കിൽ സർക്കാരുകൾ അവരെ സംരക്ഷിക്കണം.

കലാപമേഖലയായാലും കലാരംഗമായാലും കടൽ ക്ഷോഭിച്ചാലും അവിടെയെല്ലാം യാതൊരു പരിരക്ഷയുമില്ലാതെ രാവും പകലും സമയക്രമമില്ലാതെ കഷ്ടപ്പെട്ട് ജോലിയെടുത് ജനാധിപത്യത്തിന്റെ സംരക്ഷക ജോലി ചെയ്യുന്നത് പ്രാദേശിക പത്രപ്രവർത്തകരാണ് ഈ മേഖലയിൽ. രണ്ട് മൂന്ന് സംഘടനകൾ ഉണ്ടെങ്കിലും ചില വല്യേട്ടൻമാർ ചിലർക്ക് വേണ്ടി അവർ ആഗ്രഹിക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനും മാധ്യമ പ്രവർത്തകരുടെ പേരിൽ നാലു ചക്രവും ഉണ്ടാക്കാനും പദവികൾ അലങ്കരിക്കാനുമാണ് ഉപയോഗിക്കുന്നത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരത്ത് നടന്ന ബഷീറെന്ന പാവം യുവാവിന്റെ മരണവും, കൊല്ലത്ത് ഉണ്ണിത്താനെന്ന മാതൃഭൂമി ലേഖകന് നേരെയുണ്ടായ അക്രമത്തിൽ ചില സംഘടനകൾ സ്വീകരിച്ച നിലപാടുകളും മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്. യാതൊരു പരിരക്ഷയില്ലാതെ ജോലി ചെയ്യുന്ന പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പരിമിധികൾക്കുള്ളിൽ നിന്ന് കൊണ്ടാണെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ കേരള പത്രപ്രവർത്തക അസോസിയേഷന്റെ പ്രവർത്തനം ഈ ഘട്ടത്തിൽ ശ്ലാഘനീയമാണ്. പക്ഷെ ഒരു ഇൻഷുറൻസ് സംവിധാനം മാത്രം പോരാ അവർക്ക് ജീവിതം മുന്നോട്ട് പോകാൻ സർക്കാർ സഹായം കിട്ടിയേ തീരു.

ഒരു പഴയ കാറും ഇരുചക്രവാഹനവും ജോലിയും ആയി ബന്ധപ്പെട്ട് ഉപയോഗിക്കുന്നു എന്ന പേരിൽ പലർക്കും ബി.പി.എൽ കാർഡു പോലും നിഷേധിച്ചിട്ടുണ്ട്. അഞ്ചു് വർഷം ഒരു പഞ്ചായത്ത് മെമ്പർ ആയി സേവനം ചെയ്തയാൾക്ക് ആജീവനാന്ത പെൻഷൻ ലഭിക്കും. എന്നാൽ ഇരുപതും മുപ്പതും വർഷം ഈ മേഖലയിൽ ജോലി ചെയ്തവർക്ക് സർക്കാരോ സ്ഥാപനമോ ഒരു രൂപ പോലും നൽകുന്നില്ല ആകെ സമ്പാദ്യം സത്യസന്ധമായി വാർത്തകൾ എഴുതിയതിന് ശത്രുക്കളുടെ നീണ്ട നിരകൾ മാത്രം. അധികാരത്തിലിരിക്കുന്നവർ മനസിലാക്കേണ്ട കാര്യം നിങ്ങൾ അവിടെക്ക് നടന്നടുത്ത ഓരോ ചവിട്ടുപടികളിലും ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകന്റെ വിയർപ്പിന്റെ, ചിന്തകളുടെ, കരുതലിന്റെ, അകമ്പടി ഉണ്ടായിരുന്നു എന്ന കാര്യം മറക്കരുത്. അർഹിക്കാത്ത ഔദാര്യം അഭിമാനിയായ ഒരു മാധ്യമ പ്രവർത്തകനും ആവശ്യമില്ല. പക്ഷെ പതിനായിരങ്ങൾ പെൻഷന്റെ പേരിൽ വാങ്ങുന്ന പല രാഷ്ട്രിയ കാരും നാടിനും നാട്ടാർക്കും ഈ സമൂഹത്തിനും വേണ്ടി ഒന്നും ചെയ്യാത്തവരാണ്. ചിലർ കൊടി പിടിച്ചും കൊടിക്കീഴിൽ നിന്നിട്ടും എന്ന് മാത്രമായിരിക്കും അവരുടെ യോഗ്യത.

എന്നാൽ ജനാധിപത്യത്തിന്റെ നെടുംതുണുകളിൽ ഒന്നായാ മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അല്ലെങ്കിൽ കർഷക ആത്മഹത്യ എന്ന് കേൾക്കുന്ന പോലെ മാധ്യമ പ്രവർത്തകരുടെ ആത്മഹത്യ എന്ന് സാക്ഷര കേരളത്തിൽ കേൾക്കാമെന്ന കാര്യം എല്ലാവരും ഓർക്കന്നത് നന്നായിരിക്കും.