പ്രധാന മന്ത്രി നരേന്ദ്ര മോഡിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാന മന്ത്രി നരേന്ദ്ര മോഡിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിബിസിഐ തലവനും ബോംബെലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്,കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ
മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി
കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യാ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പയെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കത്തോലിക്ക സഭാ നേതൃത്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് മുംബൈയിൽ അറസ്റ്റിലായ ജസ്വിട്ട് വൈദികൻ ഫാ.സ്റ്റാൻ സ്വാമിയെ ജയിൽ മോചിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും സഭാതലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സഭയ്ക്ക് ആശങ്കയുണ്ട്. സഭയുടെ ആവശ്യങ്ങൾ നിവേദനമായി പ്രധാനമന്ത്രിക്ക് മുന്നിൽ സമർപ്പിക്കാനാണ് തീരുമാനം. മിസോറംഗവർണർ പി.എസ്. ശ്രീധരൻപിള്ള മുൻകൈയ്യെടുത്താണ് കൂടിക്കാഴ്ചയ്ക്ക്
വഴി ഒരുക്കിയതെങ്കിലും ക്വാറന്റീനിലായതിനാൽ അദ്ദേഹം ചർച്ചയിൽ പങ്കെടുക്കില്ല.