കൊച്ചി :കരുവന്നൂരിനു പി ന്നാലെ സിപിഎം ഭരിക്കു ന്ന കരുമാല്ലൂർ സഹകര ണ ബാങ്കിലും കോടികളു ടെ വായ്പാ തട്ടിപ്പു നടന്ന തായി സൂചന. വർഷങ്ങ ളായി സിപിഎം നിയന്ത്ര ണത്തിലുള്ള ബാങ്കിൽ ഭരണസമിതി അംഗങ്ങളും പാർട്ടി നേതാക്കളും അവ രുടെ ബന്ധുക്കളും ഉൾ പ്പെടു ന്നവരാണ് അനധി കൃതമായി കോടികൾ വായ്പ എടുത്തിരിക്കു ന്നത്. സെൻ്റിനു 1000 രൂപ പോലും വില വരാത്ത ക ണ്ടൽ പാടങ്ങളും, പൊ ക്കാളി പാടങ്ങളും പണയം വച്ച് പാർട്ടിയുടെ പ്രാദേശി ക നേതാക്കൾ ചട്ടം ലംഘി ച്ച് കോടികളാണ് വായ്പ എടുത്തിരിക്കുന്നത്. പണ യം വച്ചിരിക്കുന്ന കൃഷി ഭൂമികളുടെ വിലയെക്കാൾ പതിന്മടങ്ങ് വായ്പ എടു ത്തിരിക്കുന്ന ഇക്കൂട്ടർ വാ യ്പ അടക്കാൻ തയാറാ കുന്നില്ല. പലരും ഭൂമി ബാ ങ്ക് ഏറ്റെടുത്തോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരി ക്കുന്നത്. മുൻ പ്ര സിഡൻ്റു മാരിൽ ഒരാൾ 50 സെൻ്റ് കൃഷി ഭൂമിയും 5 സെൻ്റ് കര ഭൂമിയും ഈടു വച്ച് ബാങ്കിൽനിന്നും എടുത്ത വായ്പ ഇപ്പോൾ 3കോടി യിലധികംവരുമെന്നാണ് ജീവനക്കാർ തന്നെ പറയു ന്നത്. സിപിഎമ്മിൻ്റെ പ്ര വാസി സംഘടനയുടെ ഒരു നേതാവും കൂട്ടാളികളും ചേർന്ന് വഴിയില്ലാത്ത ക ണ്ടൽക്കാടുകളും, പൊ ക്കാളി പാടവും പണയം വച്ച് കോടികൾ എടുത്തി ട്ടുണ്ട്. ഇത്തരത്തിൽ വായ് പ എടുത്തവരിൽ പലരും അന്യ ജില്ലക്കാരാണ്. ഇവരും വായ്പ അടക്കാ തെ വസ്തു ബാങ്ക് ഏറ്റെടു ത്തോട്ടെ എന്ന നിലപാടാ ണ് സ്വീകരിച്ചിരിക്കുന്നത്. പഞ്ചായത്തു പ്രസിഡൻ്റി ൻ്റെ അടുത്ത ബന്ധുവും ഇത്തരത്തിൽ ലക്ഷങ്ങളാ ണ് വായ്പ എടുത്തിരിക്കു ന്നത്. നിലവിലെ പ്രസിഡ ൻ്റിന് തിരഞ്ഞെടുപ്പ് സമയ ത്ത് ജാമ്യം നിന്ന നിലയിൽ (BRM-H-79) 63,795 രൂപ മു തലിൽ കുടിശികയും പലി ശയിനത്തിൽ 3,24,792 രൂ പയും കുടിശി കയുണ്ടായി രുന്നു. ഇതു മറച്ച് വച്ചാണ് ഇവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന ആക്ഷേ പം ഇതിനോടകം ഉയർന്നി ട്ടുണ്ട്. ബാങ്കിൽ അംഗമ ല്ലാത്ത ചിലരുടെ പേരിൽ അവരറിയാതെ വ്യാജമാ യി അംഗത്വമെടുത്ത ശേ ഷം വ്യാജ ഒപ്പിട്ട് വൻതുക വായ്പ എടുത്ത സംഭവ വും ഇവിടെ നടന്നിട്ടുള്ള തായി പറയുന്നു. ഇത്തര ത്തിൽ എടുത്ത വായ്പ യുടെ കുടിശിക നോട്ടിസു കിട്ടിയ ഒരു ഗൃഹനാഥൻ മരണപെട്ട സംഭവവും സ മീപകാലത്തുണ്ടായിട്ടുണ്ട്. വായ്പ എടുത്ത ഇക്കൂട്ടർ തിരിച്ചടവു മുടക്കിയതോ ടെ ബാങ്ക് വൻ പ്രതിസന്ധി യെനേരിടുകയാണിപ്പോൾബാങ്കിലെ അഴിമതിക്കെ തിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുക യാണ് ഒരു കൂട്ടം അംഗങ്ങ ളും നിക്ഷേപകരും. ഇതിനി ടെ സംഭവം പുറത്തായ തോടെ ഇ.ഡി ഉൾപ്പെടെയു ള്ള വിവിധ കേന്ദ്ര ഏജൻ സികൾ ബാങ്കിനെതിരെ അന്വേഷണം ആരംഭിച്ച തായാണ് വിവരം. മന്ത്രി രാജിവിൻ്റെ മണ്ഡലത്തിൽ പെടുന്ന ബാങ്കിൽ പാർട്ടി ക്കാർ നടത്തിയ കോടിക ളുടെ ക്രമക്കേട് പാർട്ടി നേ തൃത്വത്തിനും തലവേദന ആയിരിക്കുകയാണ്.
Comments (0)