രാഷ്ട്രീയ കേരളത്തെ 'നിണ'മണിയിക്കുന്നവരെ 'ഓർമപ്പെടുത്തുന്ന ഗോപാൽ ജി, ''വടയാറി"ൻ്റെ കവിത ശ്രദ്ധേയമാകുന്നു.

ഒരു കാലത്ത് ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അശാന്തി നിറഞ്ഞാടിയിരുന്ന കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച ആത്മീയ ആചാര്യൻ ശ്രീ, വിവേകാനന്ദ സ്വാമികളുടെ വാക്കുകളെ ഓർമിപ്പിക്കുന്ന വിധം കേവലം കൊടിത്തുണികളുടെ നിറങ്ങളുടെ പേരിൽ ഇന്ന് രാഷ്ട്രീയ കേരളത്തിൻ്റെ തെരുവുകളും, വീടുകളും കബന്ധങ്ങളരിഞ്ഞു മാറ്റി പുരുഷാരങ്ങളെ കാലപുരിക്കയച്ച്, അമ്മമാരെയും പിഞ്ചു ബാല്യങ്ങളെയും അനാഥരാക്കി ജയാരവം  മുഴക്കുന്നവരെയും ഓർമപ്പെടുത്തുന്ന വാക്കുകൾ കോർത്തൊരുക്കി സാധാരണക്കാരൻ്റെ വികാര വിക്ഷോഭങ്ങൾ കവിതകളായ് മനോഹരമായ് രൂപപ്പെടുത്തിയിരിക്കയാണ് ശ്രീ ഗോപാൽ ജി, സിനിമാ -സീരിയൽ രംഗത്ത് നിറസാന്നിദ്ധ്യമായ ഇദ്ദേഹം നിരവധി ശ്രദ്ധേയമായ കവിതകൾ രചിച്ചിട്ടുണ്ട്, ചില കവിതകൾ സാമൂഹ്യ പ്രതിബദ്ധതയോടെ ഭരണാധികാരികളുടെ ബധിരകർണങ്ങൾ തുറക്കാനുള്ള തുകൂടിയാണ്, കല സാംസ്കാരിക രംഗത്ത് പ്രമുഖരായ നിരവധിയാളുകളുമായ് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്