ശുചിത്വവും, സുരക്ഷിതത്വവും ഞങ്ങൾക്ക് ബാധകമല്ല, അങ്കമാലി മുനിസിപ്പാലിറ്റി കാര്യാലയം
അങ്കമാലി: സുരക്ഷിതത്വവും ശുചിത്വവും മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്നും ചെയ്യാത്തവരിൽ നിന്നും നാലുചക്രം എങ്ങനെ കൈപറ്റാം എന്ന കാര്യത്തിൽ ബിരുദമെടുത്തിരിക്കയാണ് അങ്കമാലി മുനിസിപ്പാലിറ്റി, മുഖം മിനുക്കി പിന്നാമ്പുറം വൃത്തികേടാക്കി കിടക്കുന്ന മുനിസിപ്പൽ ഓഫീസിൻ്റെ പുറകിൽ ചപ്പുചവറുകളും വേസ്റ്റുകളും കൂട്ടിയിട്ടിരിക്കുന്നത് ഏത് സമയവും ഒരു അഗ്നിബാധയെ വരവേൽക്കാം ഓഫീസിൻ്റെ പുറകിലൂടെ അർക്കും ഏതു സമയവും പഴയ മാർക്കറ്റിലേക്ക് കടന്നു പോകാം നടന്നു പോകുന്നവർ ഒരു ബീഡിക്കുറ്റി വലിച്ചെറിഞാൽ മതി വലിയൊരു അഗ്നിഗോളമാകാൻ അത്ര മാത്രം കടലാസുകളും പ്ലാസ്റ്റിക്കും കുന്നുകൂടി കിടക്കുന്നു. ഈ വൃത്തിഹീനമായ സ്ഥലത്തോടു ചേർന്നാണ് നൂറ് കണക്കിന് ആളുകൾ ഭക്ഷണം കഴിക്കാൻ എത്തുന്ന വനിത ഭക്ഷണശാലയും, മുനിസിപ്പൽ ഓഫിസിന് മുൻവശം ശുചിത്വത്തോടെ മനോഹരിയായി ഓഫീസ് കെട്ടിടം ആരെയും മോഹിപ്പിക്കും പക്ഷെ സൈസിലൂടെ പുറകോട്ട് നോക്കുമ്പോൾ അങ്കമാലിയിൽ ഇത്രയെറെ മാലിന്യ കൂമ്പാരം വെറെയെങ്ങും കാണാത്ത രീതിയിൽ അപകടകരമാം വിധം അവിടെ കുന്നുകൂടി ഇട്ടിരിക്കുന്നത്, അതായത് സുരക്ഷിതത്വത്തിനും ശുചിത്വത്തിനും യാതൊരു വിലയും കൊടുക്കാതെ നടത്തുന്ന പ്രഹസനങ്ങൾ മാത്രമാണ് മുനിസിപ്പാലിറ്റിയുടെ ഭരണനിർവഹണം എന്ന് ഇതിലൂടെ വ്യക്തമാണ്.



Editor CoverStory


Comments (0)