തെലങ്കാനയിലെ വിദ്യാര്‍ത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു ; അടുത്തിടപഴകിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

തെലങ്കാനയിലെ വിദ്യാര്‍ത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു ; അടുത്തിടപഴകിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ വിദ്യാര്‍ത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. വാറങ്ക ലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകിച്ചത്. കുട്ടിയെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുമായി അടുത്തിടപഴകിയ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ക്വാറ ന്റൈനില്‍ പ്രവേശിപ്പിച്ചു. ഇവരെ പരിശോധനയ്ക്കും വിധേയമാക്കി. പന്നിപ്പ നിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ എച്ച1 എന്‍1 പരി ശോധനയ്ക്ക് വിധേയമാക്കിയത്. പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ക്ലാസ് റൂമും ഹോസ്റ്റലും അണുവി മുക്തമാക്കി. ഒപ്പം അടുത്ത് ഇടപഴകിയ വിദ്യാര്‍ത്ഥികളോട് ക്വാറന്റൈനില്‍ തു ടരാനും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരും, കോളേജ് അധികൃതരും ചേ ര്‍ന്ന് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പനി, കുളി ര്, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, വയറിളക്കം, ഛ ര്‍ദ്ദി എന്നിവയാണ് പന്നിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍.വൈറസ് ശരീരത്തില്‍ പ്ര വേശിച്ച് ഒന്നു മുതല്‍ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്ളൂ ലക്ഷണങ്ങള്‍ കണ്ടു തുട ങ്ങുന്നത് . അസുഖബാധിതനായ വ്യക്തിയില്‍ നിന്ന് വായുവിലൂടെ രോഗം ഏഴു ദിവസത്തിനുള്ളില്‍ പകര്‍ന്നേക്കാം. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇ ക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറ യ്ക്കണം. രോഗിയെ പ്രത്യേക മുറികളില്‍ താമസിപ്പിക്കുകയും രോഗിയെ ശുശ്രൂ ഷിക്കുന്നവര്‍ മാസ്‌കുകള്‍ ധരിക്കുകയും വേണം. രോഗമുള്ളവര്‍ മറ്റുള്ളവരുമാ യുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.