ഈ വര്‍ഷത്തെ ദസറ ആഘോഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും
ബംഗളൂരു : ഈ വര്‍ഷത്തെ ദസറ ആഘോഷങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉ ദ്ഘാടനം ചെയ്യും. തങ്ങളുടെ ക്ഷണം രാഷ്ട്രപതി സ്വീകരിച്ചതായി മുഖ്യമന്ത്രി ബസ വരാജ് ബൊമ്മൈ അറിയിച്ചു. മൈസൂരു ചാമുണ്ഡി ഹില്‍സില്‍ സെപ്റ്റംബര്‍ 26 നാണ് ദസറ ആഘോഷത്തിന് ഔദ്യോഗിക തുടക്കമാവുക. അടുത്തകാലത്ത് ആദ്യ മായാണ് ദസറ ആഘോഷത്തിന് രാഷ്ട്രപതിയെത്തുന്നത്. ദസറ ആഘോഷങ്ങള്‍ക്കാ യി മൈസൂരു നഗരത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണ കോവി ഡ് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണമായ തോതിലാണ് ദസറ ആഘോഷം സംഘടിപ്പി ക്കുന്നത്. ദസറ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള 14 ആനകളും മൈസൂരുവിലെ ത്തിയിരുന്നു. ആദ്യ സംഘത്തില്‍ ഒമ്പത് ആനകളും കഴിഞ്ഞദിവസം എത്തിച്ചേര്‍ന്ന രണ്ടാം സംഘത്തില്‍ അഞ്ച് ആനകളുമാണുള്ളത്. ഇവക്ക് വിജയദശമി ദിനത്തില്‍ നടക്കുന്ന ജംബോ സവാരിക്കായുള്ള പരിശീലനം നടന്നുവരുകയാണ്.
Comments (0)