ഗുരുതരരോഗമുള്ള കുട്ടികള്‍ക്ക് മിംസില്‍ സൗജന്യ ശസ്ത്രക്രിയ
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ശിശുരോഗവിഭാഗത്തിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗുരുതരരോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സകളും നല്കുന്ന പദ്ധതി ചെയര്മാന് ഡോ. ആസാദ് മൂപ്പന് പ്രഖ്യാപിച്ചു.
കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റിവെക്കല്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ചികിത്സ ശസ്ത്രക്രിയ ഉള്‍പ്പെടെ സങ്കീര്‍ണ ചികിത്സ ആവശ്യമായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
20ാം വാര്‍ഷികത്തോടനുബന്ധിച്ച് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുേരാഗ വിഭാഗത്തിന് കീഴില്‍ 20ഓളം ഡിപാര്ട്ട്മെന്റുകളാണ് മിംസിലുള്ളതെന്ന് ചെയര്മാന് പറഞ്ഞു.
20ാം വാര്‍ഷികാഘോഷം പിന്നണിഗായിക കെ.എസ്. ചിത്ര ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക സുജാത, ആസ്റ്റര്‍ മിംസ് റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. കെ.കെ. വര്‍മ, നോര്‍ത്ത് കേരള സി.ഇ.ഒ ഫര്ഹാന് യാസീന്‍, ഡോ. എബ്രഹാം മാമ്മന്‍, ഡോ. രമേഷ് ഭാസി, ഡോ. രമേഷ്കുമാര്‍, ഡോ. ടി.പി. ജയരാജന്, ഡോ. മോഹന്‍ദാസ് നായര്‍, ഡോ. നന്ദകുമാര്‍, ഡോ. മനോജ് നാരായണന്, ഡോ. ബിനീഷ് എന്നിവര്‍ സംസാരിച്ചു. ഡോ. ഇ.കെ. സുരേഷ്കുമാര്‍ സ്വാഗതവും ഡോ.പ്രീത രമേഷ് നന്ദിയും പറഞ്ഞു.
Comments (0)