സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്
കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ് വച്ചാണ് മിനർവ്വ ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.
സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മിനർവ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കെ.സുരേന്ദ്രന്റെ വിജയയാത്രയിൽ വിവിധ സ്വീകരണ പരിപാടികളിൽ നിരവധി പേർ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.



Author Coverstory


Comments (0)