പോക്‌സോ കേസില്‍ വളര്‍ത്തച്ചനെതിരെ മൊഴി നല്‍കാന്‍, വനിതാ പോലീസ് ഉദ്യോഗസ്ഥയും, ടീച്ചര്‍മാരും പ്രേരിപ്പിച്ചതായി 15 വയസുകാരിയുടെ പരാതി, വ്യാജ പീഢന കേസില്‍ 26 ദിവസം വളര്‍ത്തച്ചന്‍ ജയിലില്‍ കിടക്കേണ്ടി വന്നു

പോക്‌സോ കേസില്‍ വളര്‍ത്തച്ചനെതിരെ മൊഴി നല്‍കാന്‍, വനിതാ പോലീസ് ഉദ്യോഗസ്ഥയും, ടീച്ചര്‍മാരും പ്രേരിപ്പിച്ചതായി 15 വയസുകാരിയുടെ പരാതി, വ്യാജ പീഢന കേസില്‍ 26 ദിവസം വളര്‍ത്തച്ചന്‍ ജയിലില്‍ കിടക്കേണ്ടി വന്നു

 പാലക്കാട് : തലപ്പിള്ളി താലൂക്കിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലാണ് 15 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച പട്ടാമ്പി താലൂക്ക് തിരുമിറ്റക്കോട് വില്ലേജില്‍ പള്ളിപ്പാടം ദേശത്ത് പുത്തന്‍പീടികയില്‍ അനസ് എന്ന യുവാവിനെതിരെയും അയാള്‍ക്ക് കൂട്ടുനിന്ന കേരള പ്രാദേശികം എന്ന യുടുബ് ചാനല്‍ നടത്തിപ്പ് കാരനും, എതിരെ നടപടിയെടുക്കണമെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വച്ചു നിരപരാധിയായ തന്റെ വളര്‍ത്തച്ചനെതിരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ബലമായി എഴുതി വാങ്ങിയും ചില കടലാസുകളില്‍ ഒപ്പിടുവിക്കുകയും ചെയ്ത വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെയും സ്‌കൂളിലെ കൗണ്‍സിലിംഗ് ചുമതലയുള്ള രണ്ട് അദ്ധ്യാപികമാര്‍ക്കുമെതിരെ ചാലിശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. അനസ്, വിലങ്ങന്‍ കുന്നിലുള്ള വനത്തിലും, അഹമ്മദ് കബീറിന്റെ കൂട്ടുകാരിയുടെ വിട്ടിലും കൊണ്ട് പോയി പീഡിപ്പിച്ച കാര്യം സ്‌കൂളിലെ കൗണ്‍സിലറുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായ് പെണ്‍കുട്ടി നല്‍കിയതിനെ തുടര്‍ന്ന് അദ്ധ്യാപികമാരുടെ സൃഹൃത്തായ അഹമ്മദ് കബീറിനെ വിളിച്ച് വരുത്തി അഭിപ്രായങ്ങള്‍ പങ്ക് വഹിക്കുകയും ചാനല്‍ പ്രവര്‍ത്തകനെന്ന പരിചയത്തിലുള്ള വനിതാ പോലീസ് ഓഫിസര്‍ കൂടി നടത്തിയ ഗുഢാലോചനയിലാണ് നിരപരാധിയായ തന്റെ വളര്‍ത്തച്ചനെ മകളെ പീഡിപ്പിച്ചു എന്ന ആരോപണമുന്നയിച്ച് ജയിലിലടച്ചതെന്ന് പെണ്‍കുട്ടിയും മാതാവും വീട്ടുകാരും പറയുന്നു. വനിതാ പോലീസും, അദ്ധ്യാപികമാരും കുട്ടിയെ വളര്‍ത്തച്ചന്‍ പീഡിപ്പിച്ചു എന്ന് പറയാന്‍ നിര്‍ദ്ദേശം കൊടുത്ത തീയതികളില്‍ വളര്‍ത്തച്ചന്‍ ഈ ജില്ലയില്‍ നിന്നും വളരെ ദൂരെയുള്ള മറ്റൊരു ജില്ലയില്‍ വേറൊരു കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് താമസമായിരുന്നു എന്ന് പോലീസ് രേഖകളില്‍ തന്നെയുണ്ടായിരുന്നതിനാല്‍ പ്രസ്തുത കേസില്‍ കേസിന്റെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടതി ജാമ്യം നല്‍കി. വനിതാ പോലീസും യുടുബ് ചാനലുകാരനും തമ്മിലുള്ള പരിചയത്തില്‍ ശാസ്ത്രീയമായ യാതൊരു അന്വേഷണവും നടത്താതെ പീഡനം നടത്തിയത് വളര്‍ത്തച്ചന്‍ തന്നെയെന്ന് വനിതാ ഉദ്യോഗസ്ഥ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇത്തരം കേസുകള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതലയാണെങ്കിലും പെണ്‍കുട്ടിയോടു അടുത്തിടപഴുകി 'കാര്യങ്ങള്‍ അന്വേഷിക്കാന്‍ വനിതാ ഉദ്യോഗസ്ഥയെ വിശ്വസിച്ച് ചുമതലപ്പെടുത്തുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ട് അതേ പോലെ വിശ്വസിച്ച് കേസ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസര്‍. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടില്‍ വനിത ഉദ്യോഗസ്ഥ നല്‍കിയ റിപ്പോര്‍ട്ട് ശരിവച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ കേസുമായി മുന്നോട്ട് പോയി. പീഡനത്തില്‍ പങ്കാളിയായ അഹമ്മദ് കബീറും, അദ്ധ്യാപികമാരും ഒരുക്കിയ കെണിയില്‍ വനിതാ ഉദ്യോഗസ്ഥയും പെട്ടെന്നു വേണം അനുമാനിക്കാന്‍. വനിതാ ഉദ്യോഗസ്ഥ കുട്ടിയോടു സര്‍ക്കാര്‍ ജോലിയും നല്ല കല്യാണവും നടത്തിത്തരാം ഈ പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കാനും പറഞ്ഞതായ് ഇരയും വീട്ടുകാരും പറയുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവു ഇങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്നും സ്വന്തം മക്കളായി തന്നെയാണ് അവരെ വളര്‍ത്തുന്നതെന്നും ഒന്നു കൂടി കൃത്യമായി അന്വേഷിക്കണമെന്നും സ്റ്റേഷനില്‍ വച്ച്് അലമുറയിട്ട് പറഞ്ഞെങ്കിലും നിങ്ങളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പറഞ്ഞ് ചില പോലീസുകാര് ആട്ടിപ്പായിച്ചെന്നും കുട്ടിയുടെ മാതാവ് പറയുന്നു. പ്രതികളെയും വനിതാ പോലീസ് ഉദ്യോഗസ്ഥയെയും, അദ്ധ്യാപികമാരെയും രക്ഷിക്കാന്‍ പല ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടെങ്കിലും കുട്ടിയുടെ പരാതി ലഭിച്ച സ്റ്റേഷന്‍ ഓഫിസര്‍ പറഞ്ഞത് കുറ്റക്കാര്‍ ആരായാലും കൃത്യമായ നടപടി ഉണ്ടാവുമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്ക തന്നെ ചെയ്യുമെന്നും ഈ വിഷയത്തില്‍ ഇടപെട്ട വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്