ഗുലാം നബി ആസാദിന് പിന്നില്‍ അണി നിരക്കുവാന്‍ കോണ്‍ഗ്രസിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയും പിന്തുണ അറിയിച്ച് 51 പ്രവര്‍ത്തകര്‍ രാജി വച്ചു
ശ്രീനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പിന്നാലെ ഗുലാം നബി ആസാദിന് പിന്തുണ അ റിയിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ കൂട്ട രാജി. മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദി ന്റെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ആം ആദ്മി(എഎപി) ജമ്മു കശ്മീര്‍ യൂണിറ്റിലെ നേതാക്കന്മാരടക്കം 51 പ്രവര്‍ത്തകരാണ് രാജി വെച്ചത്. കോണ്‍ഗ്രസി നെയും എഎപിയെയും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. താഴെ നിലയിലുള്ള പ്രവര്‍ത്ത കര്‍ക്ക് പാര്‍ട്ടികള്‍ അവസരം നല്‍കുന്നില്ലെന്നും അതിനാല്‍ തങ്ങളെല്ലാവരും ഗുലാം നബി ആസാദിന് പിന്തുണ നല്‍കുന്നുവെന്നുമാണ് രാജി സമര്‍പ്പിച്ചവര്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്പ്പോഴും ഉധംപൂര്‍ ജില്ലയെ അവഗണിച്ചു. പുറത്തുനി ന്നുള്ളവരെ ജില്ലാ പ്രസിഡന്റാക്കി, ചിലപ്പോള്‍ രാംനഗറിലെ ജനങ്ങള്‍ക്ക് പ്രാധാ ന്യം നല്‍കി. കോണ്‍ഗ്രസിനെ അവര്‍ വംശനാശത്തിലേക്ക് നയിച്ചു. ഇത് ഡല്‍ഹിയി ല്‍ ഇരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല, കോ ണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ ഇന്ത്യയൊട്ടാകെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തങ്ങള്‍ എല്ലാവരും ഗുലാം നബി ആസാദിനെ പിന്തുണയ്ക്കുന്നു. ജമ്മു കശ്മീരിനെ ശോഭനമായ ഭാവിയിലേക്ക് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് സാധി ക്കുമെന്ന് രാജി സമര്‍പ്പിച്ച എഎപി നേതാവ് അശ്വനി ഖജൂരിയ പറഞ്ഞു. സെപ്റ്റം ബര്‍ 4 ന് ജമ്മുവില്‍ ഗുലാം നബി ആസാദ് വലിയ റാലിയെ അഭിസംബോധന ചെ യ്യും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം പാര്‍ട്ടിയില്‍ നിന്നും രാ ജിവെച്ച ആസാദ് പുതിയ പാര്‍ട്ടി ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വരാനി രിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരില്‍ ഒരു മഹാറാ ലി സംഘടിപ്പിച്ചിരിക്കുന്നത്. റാലിയ്ക്ക് ശേഷം രണ്ട് ദിവസം ജമ്മുവില്‍ തങ്ങുന്ന അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പൊതുയോഗങ്ങ ളില്‍ പങ്കെടുക്കുകയും ചെയ്യും. വരുന്ന തിരഞ്ഞെടുപ്പില്‍, 60 സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷയോടെ ജമ്മു കശ്മീര്‍ നിയമസഭയിലെ 90 സീറ്റുകളിലും ഗുലാം നബി ആ സാദ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
Comments (0)