കൊച്ചി: കേരള പോലീസിലെ സമകാലിക പോലീസ് സേവന കാലയളവുകളിൽ നിരപരാധികളായ രാഷ്ട്രീയ സാമ്പത്തിക പിൻബലമില്ലാത്ത ആളുകളെ കള്ളക്കേസുകളിൽ കുടുക്കിയും, ചില നരഭോജികളായ രാഷ്ട്രിയക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് കാക്കിയെ ഉപയോഗിക്കുന്നവരും സംസ്ഥാന പോലീസിലെ പ്രത്യേക വാർത്താപ്രാധാന്യം നേടിയ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സമാധാനം ലഭിക്കുവാൻ അപമൃത്യുവിനെ അഭയം പ്രാപിക്കേണ്ട അവസ്ഥ എങ്ങിനെ, എന്തിന് വന്നു എന്ന് ഒന്നാലോചിക്കേണ്ടിയിരിക്കുന്നു., അധികാരം ഉപയോഗിച്ച് ജോലിയിലെ ശമ്പളത്തിനപ്പുറം അതിരില്ലാതെ അനധികൃതമായും, ഭയപ്പെടുത്തിയും പിടിച്ചുപറിച്ചും സമ്പാദിച്ച് അധികാരം ഉപയോഗിച്ച് സുഖലോലുപനായും ജിവിച്ചിട്ട് അധികാരം നഷ്ടപ്പെട്ടപ്പോൾ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞ മാനസികാവസ്ഥ ഇന്ന് സർവീസിലിരിക്കുന്നവർ ഓർക്കുന്നത് നന്നായിരിക്കും, പലർക്കും ഇതിനുള്ള മറുപടികൾ തരുന്നതാകട്ടെ സ്വന്തം കുടുംബത്തിൽ നിന്നുള്ളവരായിരിക്കും എന്നത് യാഥാർത്ഥ്യമായ വസ്തുതയാണ്, കുറച്ച് നാളുകൾക്ക് മുമ്പ് ഇതേ പേരുള്ള മറ്റൊരു പോലീസ് ഓഫിസർ നെയ്യാറ്റിൻകരയിൽ ആത്മഹത്യയെ തിരഞ്ഞെടുത്തതും മറ്റൊരു ഉദാഹരണം മാത്രം, അധികാരം ഉള്ളപ്പോൾ ഇത്രയധികം കായികവും ആജ്ഞാശക്തിയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ സമീപ ജില്ലകളിൽ ഇല്ലായിരുന്നു.പക്ഷെ ഈ കഴിവുകൾ ഉപയോഗിച്ച് കാട്ടിക്കൂട്ടിയ സമ്പാദിച്ച സ്വത്തുക്കൾ ഒന്നും അനുഭവിക്കാൻ യോഗമുണ്ടായില്ല, മകളെ സംസ്ഥാന പോലീസിലെ ഐ.പി.എസ്, റാങ്കുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നൊരു ഭൗതിക നേട്ടമല്ലാതെ മറ്റൊന്നും ബാക്കിയായ് ഇല്ല എന്നതും ഉണ്ടാകുകയുമില്ല എന്നതും നിയോഗമാണ്, അത് പ്രകൃതി നിയമമാണ്, മരിച്ചു പോയ ഒരു വ്യക്തിയെ അപമാനിക്കാനോ കുറ്റം പറയാനോ അല്ല ഇതെഴുതുന്നത്, താൻ താൻ ചെയ്ത കർമ്മത്തിൻ ഫലം താൻ തന്നെ അനുഭവിക്കണമെന്ന ഗുരു വചനം ഓർമിച്ചെടുക്കണമെന്നുള്ള ചെറിയ ഉദാഹരണം മാത്രമാണ് ശ്രീ ജയകൃഷ്ണൻ്റെ ആത്മഹത്യ വാർത്ത, ഇപ്പോഴും സർവീസിലുള്ള ചില ഉദ്യോഗസ്ഥൻമാർ ഇദ്ദേഹത്തിൻ്റെ സർവീസ് കാലയളവുകളിൽ ചില സാധാരണക്കാർ അഭിമുഖീകരിക്കേണ്ടി വന്ന അവസ്ഥകളെയും പ്രതിസന്ധികളെയും അപമാനങ്ങളെയും കുറിച്ച് പഠിക്കേണ്ടതാണ്, എല്ലാം പോലീസ് എന്ന ഒറ്റ അധികാരം ഉപയോഗിച്ച് ചെയ്തവയാണ്, അവസാനം എന്തു നേടി എന്നുള്ള ചോദ്യത്തിന് ഒന്നും നേടിയില്ല എന്നു മാത്രമല്ല ആരെ തൃപ്തിപ്പെടുത്താനാണ് ഇതൊക്കെ ചെയ്തു കൂട്ടിയത് അവർ തന്നെ തള്ളി കളഞ്ഞു എന്നുള്ള യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് ഈ വഴിയെ പലർക്കും തിരഞ്ഞെടുക്കേണ്ടി വന്നതും, മറ്റു പലരെപ്പോലെ ഇദ്ദേഹവും ചില നന്മകളും ചെയ്തിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ് പക്ഷെ നന്മകൾ ഓർക്കപെടുന്നതല്ലായിരിക്കും പക്ഷെ തിന്മകൾ അത് അവിടെ തന്നെ അവശേഷിക്കും ശ്രീ ജയ കൃഷ്ണനെന്ന വ്യക്തിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം ഇദ്ദേഹം അവസാനം തെരെഞ്ഞെടുത്ത മാർഗ്ഗം സംസ്ഥാന പോലീസിലെ അഹങ്കാരികളും അക്രമികളും ചതിയൻമാരുമായ കാക്കി വേഷധാരികൾ ശ്രദ്ധിച്ച് നിരീക്ഷിക്കേണ്ടതാണ് തങ്ങളുടെ യാത്രകളും ഇതേ മാർഗത്തിലൂടെയാണൊ എന്നുള്ള വസ്തുതകൾ, വെറുതെ ഒന്ന് സ്വയം ആത്മപരിശോധന നടത്തു,
Comments (0)