എകെജി സെന്ററിനെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം കഴിഞ്ഞിട്ട് 50 ദിവസം പിന്നിട്ടു പ്രതിയെ പിടികൂടുവനായില്ല
തിരുവനന്തപുരം : സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം കഴിഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. ഇതുവരെ ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് പ്രധാന ഭരണകക്ഷിയായ സിപിഐഎമ്മിനും, സര്‍ക്കാറിനും ഒരു പോലെ തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലെ പുതിയ പോസ്റ്റ് അതിനിടെ വൈറലായി. എകെജി സെന്റര്‍ ആക്രമണത്തിന്റെ ദിവസത്തേയും അപ്‌ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്. എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കി. ദിവസവും ഈ പേജില്‍ ചില മീമുകള്‍ പ്രത്യേക്ഷപ്പെടുന്നുണ്ടായിരുന്നു. അതേ സമയം എകെജി സെന്റര്‍ ആക്രമണത്തിന് ശേഷം 50 ദിവസം തികയുന്ന കഴിഞ്ഞ ദിവസം വ്യത്യസ്തമായ പോസ്റ്ററുമായാണ് ഈ പേജ് രംഗത്ത് എത്തിയത്. എകെജി സെന്റര്‍ ആക്രമണത്തിന്റെ 50-ാം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം എന്നതാണ് പുതിയ ആശയം. പേജില്‍ വന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു, എകെജി സെന്റര്‍ ആക്രമണത്തിന്റെ 50-ാം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം നടത്തുകയാണ്. മത്സര നിബന്ധനകള്‍ ഇതാണ്. ഒന്ന്, യോജിച്ച ഒരു ''കിട്ടിയില്ല മീം'' തയ്യാര്‍ ആക്കുക. രണ്ട്, ആ മീം നിങ്ങളുടെ വാളില്‍ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയുക. മത്സരത്തില്‍ വിജയിക്കുന്ന മൂന്ന് പേര്‍ക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന പോസ്റ്റില്‍ സമ്മാന വിതരണത്തിലാണ് സര്‍പ്രൈസ് നല്‍കുന്നത്. പ്രതിയ പിടിക്കുന്ന ദിവസം ആയിരിക്കും വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്യുന്നത്. നൂറാം ദിവസം വരെയായിരിക്കും ഇത്തരത്തില്‍ മത്സരമെന്ന് പേജില്‍ പറയുന്നു.



Editor CoverStory


Comments (0)