ഇന്ത്യക്കാരുടെ വിസ പ്രതിസന്ധി; പരിഹാരം ആവശ്യപ്പെട്ട് എസ് ജയശങ്കര്‍
വാഷിംഗ്ടണ്‍ : ഇന്ത്യക്കാരുടെ വിസ പ്രശ്നം അമേരിക്കയുമായി തുറന്ന് സംസാരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ണി ബ്ലിങ്കണുമായിട്ടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തത്.ഇന്ത്യക്കാരുടെ വിസയ്ക്ക് വരുന്ന ബുദ്ധിമുട്ടുകളും കാലതാമസവും കൊറോണ മഹാമാരിയുടെ അനന്തരഫലമാണെന്നും, ഈ ആശങ്കകള്‍ പരിഹരിക്കാന്‍ അമേരിക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്‍ണി ബ്ലിങ്കണ്‍ വ്യക്തമാക്കി. നിലവില്‍ യുഎസിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 800 ദിവസം വരെയാണ് ഇന്ത്യക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും എക്സ്ചേഞ്ച് വിസിറ്റര്‍ വിസകള്‍ക്കും,മറ്റ് നോണ്‍ ഇമിഗ്രന്റ്റ് വിസകള്‍ക്കുമായി ഏകദേശം 400 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. 2020-2021 അദ്ധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 167,582 വിദ്യാര്‍ത്ഥികളാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നത്.വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള എച്ച് 1B വിസയും മറ്റ് തൊഴില്‍ വിസകളും സ്വീകരിക്കുന്നവരില്‍ അധികവും ഇന്ത്യക്കാരാണ്. വിസ ലഭിക്കുന്നതിലെ കാലതാമസം നിരവധി പേരെ ബുദ്ധിമുട്ടിലാക്കിയതോടെയാണ് വിദേശകാര്യമന്ത്രി നേരിട്ട് പ്രശ്നപരിഹാരത്തിന് ഇറങ്ങി തിരിച്ചത്.
Comments (0)