51 -ാമത് ഐ എഫ് എഫ് ഐ: കണ്‍ട്രി ഇന്‍ ഫോക്കസ് ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു; ഈ വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍

51 -ാമത് ഐ എഫ് എഫ് ഐ: കണ്‍ട്രി ഇന്‍ ഫോക്കസ് ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു; ഈ വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍

തിരുവനന്തപുരം: അന്‍പത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'കണ്‍ട്രി ഇന്‍ ഫോക്കസ്' ആയി ബംഗ്ലാദേശിനെ തെരഞ്ഞെടുത്തു. ഒരു രാജ്യത്തിന്റെ ചലച്ചിത്രമേഖലയിലെ സംഭാവനകളെയും മികവുകളെയും അംഗീകരിക്കുന്നതിനുള്ള പ്രത്യേക വിഭാഗം ആണിത്. തന്‍വീര്‍ മുകമ്മലിന്റെ 'ജിബോന്ദുലി ', സഹീദുര്‍ റഹിം അഞ് ജാന്‍ സംവിധാനം ചെയ്ത 'മെഘമല്ലാര്‍', റുബായിയത്ത് ഹുസൈനിന്റെ 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍',നുഹാഷ് ഹുമയൂണും സംഘവും ചേര്‍ന്ന് നിര്‍മ്മിച്ച 'സിന്‍സിയര്‍ലി യുവര്‍സ് ധാക്ക' എന്നീ ചിത്രങ്ങളാണ് 'കണ്‍ട്രി ഇന്‍ ഫോക്കസ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

2021 ജനുവരി 16 മുതല്‍ 24 വരെയാണ് 51 മത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.