അമ്മത്തൊട്ടില്‍ പ്രകാശനം ഇന്ന് (20-08-2019)
പുറനാട്ടുകര: പത്താംക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ റഫീഖ് അഹമ്മദിന്റെ കവിത 'അമ്മത്തൊട്ടില്‍' സിനിമ പ്രാകാശനം ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ ത്യാഗീശാനന്ദ ഹാളില്‍ ഇന്ന് രണ്ട് മണിക്ക് നടക്കും. പത്മശ്രീ മോഹന്‍ലാല്‍ ആമുഖസന്ദേശം നല്‍കിയ കേരളത്തിലെ ആദ്യഅവയവദാന ബോധവത്കരണ ചിത്രമായ ഒരു കനിവിന്റെ ഓര്‍മ്മക്കായി സംവിധാനം ചെയ്ത ശശി കളരിയേലാണ് അമ്മത്തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. അദ്ധ്യാപകരായ ദാമോദര്‍ മാമ്പള്ളി, സിന്ധു തോമസ്, രാധിക പി.കെ, ദയ പി.യു, പ്രീത.കെ.എസ്, നിഷ ആന്റണി.പി, മാസ്റ്റര്‍ മുഹമ്മദ് നിഷാന്‍ പി.എഫ് എന്നിവര്‍ അഭിനയിക്കുന്നു. കുമാരി കെ.എസ് അനഘ പേരാമംഗലമാണ് കവിത ആലപിച്ചിരിക്കുന്നത്. നിഖില്‍ ചീരോത്ത് ക്യാമറയും, മഹേഷ്‌ലാല്‍ ക്രൗസോണ്‍ എഡിറ്റിംങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുലോചന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ .എ. കെ. അജിതകുമാരി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ജയചന്ദ്രന്‍, പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Comments (0)