ആക്സിഡന്റുകളും നീറുന്ന ഓര്‍മകളുമാണ് തന്റെ ജീവിതത്തില്‍; ജസ്ല മാടശ്ശേരി, മാതാചാരങ്ങള്‍ തെറ്റിച്ചാല്‍ നിരവധി ഭ്രാന്തുകള്‍ അനുഭവിക്കും
ആക്ടിവിസ്റ്റും ബിഗ്‌ബോസ്2 ലെ മത്സരാര്‍ത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി കാവ്യാ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' സിനിമയെ കുറിച്ചാണ് കുറിപ്പ്. ഫെബ്രുവരി ആദ്യ വാരമായിരുന്നു വാങ്ക് തിയേറ്ററുകളിലെത്തിയത്. ഇസ്ലാമിക് പ്രാര്‍ത്ഥന ആയ 'അദാന്‍' ഉറക്കെ പാടാന്‍ ആഗ്രഹിക്കുന്ന റസിയ എന്ന പെണ്‍കുട്ടിയെ പശ്ചാത്തലമാക്കിയാണ് സിനിമ. സിനിമയിലെ ഓരോ സീന്‍ വരുമ്ബോഴും തന്നെ നോക്കുന്നുണ്ടായിരുന്നെന്നും മതാചാരങ്ങള്‍ തെറ്റിച്ചാല്‍ സിനിമയില്‍ കാണിച്ചതിന്റെ പത്തിരട്ടി ഇസ്ലാം മതത്തിലുള്ളവര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ജസ്ല കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
സിനിമ കണ്ടതിനു ശേഷം ജസ്ലയെ നിരവധി സുഹൃത്തുക്കള്‍ വിളിച്ചിരുന്നു എല്ലാവര്‍ക്കും സിനിമ കാണുമ്ബോള്‍ തന്നെയാണ് ഓര്‍മ വന്നതെന്നാണ് ജസ്ലയുടെ വാക്കുകള്‍. വാങ്ക് സിനിമയുമായി തന്റെ ജീവിതത്തില്‍ ഒരുപാട് ബന്ധമുണ്ട്. ജസ്ല സിനിമ കാണാനിരുന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ നോക്കുമായിരുന്നുവെന്നും, എന്നാല്‍ സിനിമയില്‍ കാണിക്കുന്നതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരും. ഇസ്ലാം പോലുള്ള മതത്തിലെ വിശ്വാസങ്ങള്‍ തെറ്റിച്ചാലായിരിക്കും കൂടുതല്‍ അനുഭവിക്കുക എന്നും ഫേസ്ബുക് കുറിപ്പിലൂടെ ജസ്ല കുറിച്ചു.
സിനിമയിലെ എല്ലാ സീനിലൂടെയും കടന്നുപോയ ആളാണ് ജസ്ല എന്നാല്‍ സിനിമയില്‍ കാണിക്കുന്നതിനേക്കാളും തീവ്രത ആയിരുന്നു ജീവിതത്തില്‍. ക്യാമ്ബസില്‍ ഒറ്റപെട്ടുകൊണ്ടുള്ള ജീവിതം, താന്‍ കാരണം സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, ചില ഭീകരജീവിപരിവേശം, ബന്ധുക്കളില്‍ നിന്നും ഒറ്റപെട്ടുകൊണ്ടുള്ള ജീവിതം, വീട്ടുകാരില്‍ നിന്നും ടോര്‍ച്ചല്‍ ചെയ്യപ്പെടല്‍, നാട്ടുകാരുടെ നോട്ടങ്ങള്‍, ഭ്രാന്തിയെന്ന് മുദ്രകുത്തല്‍, പള്ളികമ്മറ്റിയില്‍ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്, മാനസിക രോഗിയാക്കി മോല്ല്യന്‍മാരുടെ ചികിത്സക്ക് വേണ്ടിയുള്ള ഉപദേശങ്ങള്‍ ഇങ്ങനെയുള്ള നിരവധി പ്രയാസങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചു എന്നും കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.
സിനിമയില്‍ ജസ്ലയുടെ ജീവിതവുമായി ബന്ധപെടുത്താനാകാത്തത് വാപ്പയുടെ തല്ല് മാത്രമാണ്. തന്നെ ഒരിക്കലും ഇതിന്‍റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല. പക്ഷെ ഒരു വാക്ക് മാത്രം പറഞ്ഞു. നിന്‍റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്. ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും. പക്ഷേ നിന്‍റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്. ആരുടേയും കണ്ണീരു വീഴ്ത്തുന്നതും. നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക. വഴിയില്‍ ഒരു മുള്ളുണ്ട്. ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്. ശരിയുമുണ്ട്. പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്. എന്നും ഫേസ്ബുക്കിലൂടെ ജസ്ല കുറിച്ചു.
വാങ്ക് സിനിമയില്‍ പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ജസ്ലക്ക് നിരവധി ശാരീരിക ആക്രമങ്ങളും, മാനസിക ആക്രമവും, ആക്സിഡന്റുകളും നോവുകളുമുണ്ട്. ശരീരത്തില്‍ ഇപ്പോഴും ആക്സിഡന്റ് പറ്റിയതിന്റെ പാടുകളുണ്ട്. സൈബര്‍ ആക്രമണവും ജസ്ലയുടെ കൂടെ പിറപ്പാണ്.
Comments (0)