ന്യൂഡൽഹി: ജി.20 സമ്മേളനത്തില്‍ രാഷ്ട്രപതി ഭവന്‍ സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക കത്തില്‍ ചരിത്രത്തില്‍ ആദ്യമായി The President Republic of India എന്നതിനു പകരം എന്നതിനു പകരം The president of Bharat എന്നെഴുതപ്പെട്ടത് ഭാരതത്തിലെ ഓരോ പൗരനെയും അഭിമാനംകൊള്ളിക്കുന്നതാണ്. നാം ചിരകാലമായി ഇന്ത്യ അല്ല ഭാരതം തന്നെയാണ് എന്ന് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ ( വിദ്യാഭ്യാസ വികാസ കേന്ദ്രം ) ദേശീയ സെക്രട്ടറി ഡോ അതുല്‍ കോഠാരി പറഞ്ഞു. ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ ഭാരതജനതയില്‍ സ്വാഭിമാനമുണരും എന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ഓരോ പൗരനും നാളെ മുതല്‍തന്നെ ഭാരതം എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങുകയെന്നത് സാധ്യമായെന്നു വരില്ല. വിദ്യാർഥിയായിരിക്കുമ്പോള്‍ത്തന്ന കുട്ടികളുടെ സ്വാഭിമാനം ഉണരുന്നതിനുവേണ്ടി നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭാരതം എന്ന പേരുതന്നെ ഉപയോഗിക്കേണ്ടതല്ലേ എന്നു നാം ചിന്തിക്കണം. കഴിഞ്ഞകുറേ വർഷങ്ങളായി ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് നിരന്തരം ഈ വിഷയം ചർച്ചകളിലേക്ക് കൊണ്ടുവരാറുണ്ട്. ഈ സകാരാത്മകമായ പ്രവൃത്തി ഭരണഘടനാടിസ്ഥാനത്തില്‍ത്തന്നെ നടപ്പിലാക്കേണ്ടതുണ്ട്. അതോടൊപ്പം വരുന്ന ലോകകപ്പ് മത്സരത്തില്‍ ഭാരത ടീമിന്റെ വേഷത്തില്‍ ഭാരതം എന്ന് എഴുതണം എന്ന വീരേന്ദ്ര സഹവാഗ് പറഞ്ഞതിനെ ന്യാസ് പിന്തുണയ്ക്കുന്നു. അതോടൊപ്പം ടീം ഇന്‍ഡ്യാ എന്നതിനു പകരം ടീം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് ഭാരതീയ ക്രിക്കറ്റ് ബോർഡിനോടും ഭാരതഭരണഘടനയില്‍ India that is Bharat എന്നു പറയുന്നതിനു പകരം ഭാരതം എന്ന വാക്കുതന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ഈ കാര്യം ഒരു ജനമുന്നേറ്റമുണ്ടാക്കി രാജ്യമെങ്ങും ജനങ്ങളെ ഉണർത്തും. അതോടൊപ്പം ന്യാസ് ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൌപദി മുർമ്മുവിന് അയച്ച അഭിനന്ദനക്കത്തിലൂടെ സുപ്രീം കോർട്ട് ഓഫ് ഇന്ത്യാ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യാ, ഐഐടി, ഏയിംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരുകളിലും ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന വാക്ക് ഉപയോഗിക്കാനാരംഭിക്കണമെന്ന് അഭ്യർഥിച്ചു.
Comments (0)