ജി. അരുണിന് കലാനിധി മാധ്യമപുരസ്‌കാരം
തിരുവനന്തപുരം: കലാനിധി ഇന്ത്യന്‍ ആര്‍ട്ടസ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്‌റ്റിന്റെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അക്ഷരശ്രീ മാധ്യമ പുരസ്‌കാരം മംഗളം തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ജി. അരുണിന്. ദൃശ്യ ശ്രേഷ്‌ഠാ പുരസ്‌കാരം മംഗളം ടിവി പ്രോഗ്രാം പ്രഡ്യൂസര്‍ കെ.വി. സതീദേവിക്കാണ്. സുവര്‍ണ മുദ്രാ പുരസ്‌കാരം മന്ത്രി പി. തിലോത്തമനും സംഗീതരത്‌നാ പുരസ്‌കാരം പണ്ഡിറ്റ് രമേശ് നാരായണനും കര്‍മ്മ ശ്രേഷ്‌ഠാ പുരസ്‌കാരം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്ബനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും ലഭിച്ചു.
ഗൃഹലക്ഷ്‌മി പ്രെഡക്ഷന്‍സ് മാനേജിങ് ഡയറക്‌ടര്‍ പി.വി. ഗംഗാധരന്‍, കെ.എസ്.ബി.സി: എം.ഡി: പി. സ്‌പര്‍ജന്‍കുമാര്‍, മനോരമ ടിവി ഡയറക്‌ടര്‍ ജോണി ലൂക്കോസ് തുടങ്ങിയവര്‍ക്കും അവാര്‍ഡുണ്ട്. ആറ്റുകാല്‍ ചൈതന്യാ ഓഡിറ്റോറിയത്തില്‍ 14-നു വൈകിട്ട് അഞ്ചരയ്‌ക്കു നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ അവാര്‍ഡ് നല്‍കുമെന്നു കലാനിധി ഇന്ത്യന്‍ ആര്‍ട്ടസ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്‌റ്റ് മാനേജിങ് ട്രസ്‌റ്റിയും ചെയര്‍പഴ്‌സണുമായ ഗീതാ രാജേന്ദ്രന്‍ അറിയിച്ചു.



Author Coverstory


Comments (0)