ഇതരസംസ്‌ഥാന കുട്ടികളുടെ കേസന്യോഷണം മുന്‍ഗണനയില്‍ പൂര്‍ത്തിയാക്കണം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ കേരളത്തിലെത്തി കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ കേസന്യോഷണം മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കണമെന്നു സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. ഇത്തരം കേസുകളില്‍ കോടതി മുഖാന്തരം കുറ്റപത്രം സമര്‍പ്പിക്കുന്നതിലും മുന്‍ഗണന പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും സംസ്‌ഥാന പോലീസ് മേധാവിയോടും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. വിചാരണ മുന്‍ഗണനാക്രമത്തിലാക്കുന്നതിനു സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും ഡയറക്‌ടറും ഹൈക്കോടതിയുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
നേപ്പാള്‍ സ്വദേശിയായ ആറു വയസുകാരിയെ കോഴിക്കോട്ട് ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്‌കുമാര്‍, കെ. നസീര്‍, ബി. ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് സുപ്രധാനമായ ഉത്തരവ് നല്‍കിയത്.
Comments (0)