നഗരത്തിനായി മേയറുടെ കർമ്മ പദ്ധതി :ഇനി ഹീൽ കൊച്ചി
കൊച്ചി :നഗരത്തെ കൂടുതൽ ഹരിതവൽക്കരിക്കാനും പരിസ്ഥിതി ഹൃദയമാക്കാനും ലക്ഷ്യമിട്ട് ഹീൽ കൊച്ചി പദ്ധതി നടപ്പാക്കുമെന്ന് കൊച്ചി മേയർ അഡ്വ എം അനിൽകുമാർ. കൊച്ചിയെ ചികിത്സക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡുകൾ പരിപാലിക്കുന്നത് അടക്കമുള്ള പദ്ധതികളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മേയർ പറഞ്ഞു. ഐ. എം. എ. കൊച്ചി ഘടകം സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഐ. എം. എ യുടെ ഖരമാലിന്യ സംസ്കരണ പദ്ധതിക്കും ഗ്രീൻ കൊച്ചി മിഷനും എല്ലാ സഹായവും മേയർ വാഗ്ദാനം ചെയ്‌തു. കൊച്ചി നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടാകുമെന്നും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഒരു അജണ്ടയും ഇല്ലാത്തയാലാണ് താനെന്നും മേയർ പറഞ്ഞു.പൊതുജനങ്ങൾ കൂടുന്ന സ്ഥലത്ത് രണ്ട് തരം വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കളക്ടറുടെയും മേയറുടെയും നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും ഏകോപന യോഗം ചേരും.
അടുത്ത മാസം അവസാനത്തോടെ നഗരത്തിലെ റോഡുകളെല്ലാം നന്നാക്കി നൽകണമെന്ന് സ്മാർട്ട് സിറ്റി മിഷൻ അധികൃതരോട് ആവിശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ. എം. എ കൊച്ചിൻ പ്രസിഡന്റ് ഡോ ടി. വി. പി. കുര്യഐപ്, ഐ. എം. എ. മധ്യമേഖലാ വൈസ് പ്രസിഡന്റ് ഡോ. എൻ. ദിനേശ്, ഐ. എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എബ്രഹാം വർഗീസ്, ഐ എം എ കൊച്ചിൻ സെക്രട്ടറി ഡോക്ടർ. അതുൽ ജോസഫ് മാനുവൽ, വൈസ് പ്രസിഡന്റ് ഡോക്ടർ എം എം ഹനീഷ്, ട്രഷറർ ഡോക്ടർ ജോർജ് തുകലൻ എന്നിവർ സംസാരിച്ചു.
Comments (0)