കാലിഫോര്‍ണിയയില്‍ റണ്‍വേയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം
കാലിഫോര്‍ണിയ : വടക്കന്‍ കാലിഫോര്‍ണിയയില്‍ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാറ്റ്‌സണ്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സെസ്‌ന 340, സെസ്‌ന 152 എന്നീ വിമാനങ്ങളാണ് അപകടത്തില്‍ പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിമാനങ്ങളിലായി ആകെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ ആളുടെ ആരോഗ്യനിലയെ കുറിച്ചിട്ടുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സിയും (എഫ്.എ.എ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനങ്ങള്‍ ഏറ്റവും താഴ്ന്നാണ് റണ്‍വേയില്‍ ഇറങ്ങിയതെന്നും റണ്‍വേക്ക് സമീപത്ത് ഉണ്ടായിരുന്നവര്‍ക്ക് അപകടമുണ്ടായിട്ടില്ലെന്നും എഫ്.എ.എ അറിയിച്ചു. കാലിഫോര്‍ണിയയില്‍ വ്യാഴാഴ്ച നടന്ന മൂന്നാമത്തെ വിമാനാപകടമായിരുന്നു ഇത്. പ്രതിവര്‍ഷം 55,000 ഓപറേഷനുകള്‍ നടക്കുന്ന വാറ്റ്‌സണ്‍വില്ലിന് നാല് റണ്‍വെകളും 300 വിമാനങ്ങളുമുണ്ട്. സാന്‍ ഡീഗോ തെരുവില്‍ ഒറ്റ എന്‍ജിന്‍ വിമാനം തകര്‍ന്നു വീണ് 65കാരന് ഗുരുതര പരിക്കേറ്റിരുന്നു.
Comments (0)