വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു : രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
വിഴിഞ്ഞം : വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കഴക്കൂട്ടം ആറ്റിപ്ര അജിത് ഭവനില്‍ ഷീല(62)നെ ആക്രമിച്ച കേസില്‍ മുല്ലൂര്‍ പനവിള വാറുവിളാകം സ്വദേശി അനില്‍കുമാര്‍ (കിച്ചു-26), വിഴിഞ്ഞം ആമ്പല്‍ക്കുളം മേലതില്‍ വീട്ടില്‍ സെയഫ്ഫുദീന്(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് മുല്ലൂര്‍ പുളിങ്കുടിയിലായിരുന്നു സംഭവം. ഷീലയുടെ കഴുത്തിലുണ്ടായിരുന്ന നാലുപവന്റെ താലിമാല, മുക്കാല്‍ പവന്റെ സ്വര്‍ണവള, കാല്‍പവന്റെ കമ്മലുകള്‍, രണ്ടു ഗ്രാമിന്റെ മോതിരമടക്കമുള്ളവയാണ് കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. വയോധികയില്‍ നിന്ന് പ്രതികള്‍ കവര്‍ന്ന അഞ്ചേമുക്കാല്‍ പവന്റെ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. എസ്ഐമാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ലിജോ.പി.മണി, സിപിഒമാരായ സഞ്ചു, മനോജ്, അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Comments (0)