ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു ; പ്രതിക്കായി തിരച്ചില്‍
കൊച്ചി : ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്ന കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിനായി തെരച്ചില്‍ ഊര്‍ജിതമാക്കി. കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കുത്തേറ്റ എഡിസന്‍ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തി എഡിസണെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എഡിസന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)