ആറ്റിങ്ങലിൽ മുരളിധരനെ പുറം കാലിനടിച്ച് തള്ളിക്കളഞ്ഞ് ഹിന്ദു സംഘടനകൾ, BJP ക്ക് തലവേദനയായ്, വാട്ട്സ്സാപ് സന്ദേശങ്ങൾ

ആറ്റിങ്ങലിൽ മുരളിധരനെ പുറം കാലിനടിച്ച് തള്ളിക്കളഞ്ഞ് ഹിന്ദു സംഘടനകൾ, BJP ക്ക് തലവേദനയായ്, വാട്ട്സ്സാപ് സന്ദേശങ്ങൾ
ആറ്റിങ്ങൽ, :ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ കേ ന്ദ്രമന്ത്രി മുരളീധരന് യാതൊരു പിന്തുണയും, നൽകരുതെന്ന പ്രചരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ സന്ദേശം നൽകി ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കയാണ് ഹിന്ദു പരിവാർ സംഘടനകൾ അതിൽ കേരള ക്ഷേത്ര സമന്വയ സമിതി എന്ന സംഘടനയുടെ വാട്ട്സാപ് സന്ദേശമാണ് കേരളത്തിൽ മൊത്തമായി പ്രചരിക്കുന്നത്, ഡൽഹിയിൽ കുറെക്കാലം നെഹ്രു യുവകേന്ദ്രത്തിൻ്റെ പ്രധാനിയായ് വാജ്പേയ് സർക്കാരിൻ്റെ കാലം മുതൽ ഇപ്പോൾ മന്ത്രി പദവി കൈയ്യാളി ആസ്വദിക്കുന്നത് വരെ സർവ്വ സുഖ സൗകര്യങ്ങളും കൊണ്ട് നടക്കുന്നതല്ലാതെ രാജ്യത്തിന് വേണ്ടിയും പാർട്ടി പ്രവർത്തകർക്ക് വേണ്ടിയും എന്ത് ചെയ്തു എന്ന ചോദ്യത്തിന് ശൂന്യം എന്ന് മാത്രമേ ഉത്തരമുള്ളൂ, ഡൽഹി യുവകേന്ദ്ര ആസ്വാദന കാലത്ത് ആർ, എസ്, എസ്, ആസ്ഥാന കാര്യാലയത്തിലെ അന്തേവാസിയായ് സംഘ പ്രധാനികളുടെ സഹവാസത്തിലൂടെ നേടിയെടുത്ത മന്ത്രി പദവി വരെ കൊണ്ട്, കേരളത്തിലെ ഒരു പാർട്ടി പ്രവർത്തകർക്കും ഈ കേരളത്തിനും എന്തു നേടാൻ കഴിഞ്ഞു എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും പിണറായി സർക്കാരിലെ ചിലരുമായ് ചില ബന്ധങ്ങൾ സ്ഥാപിച്ചെടുത്തത് സ്വകാര്യ നേട്ടങ്ങൾക്ക് മാത്രമാണെന്നും ആരോപിക്കുന്നു.,ചില ചോദ്യങ്ങൾ സംഘടന തലത്തിൽ ചോദിച്ചവരെ ഇല്ലായ്മ ചെയ്യും നിഷ്കരുണം, പാർട്ടിയിൽ നിന്നും അവരെ തന്ത്രപൂർവ്വം ഒഴിവാക്കിയും പിടിച്ചിടക്കിനിർത്തിയിരിക്കുന്നതും എല്ലാവരും മനസിലാക്കണമെന്നും ആരും വോട്ട് നൽകരുതെന്നും പറയുന്നു. ഇടതുപക്ഷ കോട്ടയായ ആറ്റിങ്ങലിൽ കഴിഞ്ഞ പ്രാവശ്യം ശോഭ സുരേന്ദ്രൻ അവരുടെ വ്യക്തിപ്രഭാവം കൊണ്ടും സംഘടന പാടവം കൊണ്ടും നേടിയ വോട്ടുകൾ തനിക്കും ലഭിക്കുമെന്നും, കൂടെ കൂടിയിരിക്കുന്ന ചില വിഢ്യാസുരൻമാർ അവിടെ മന്ത്രി നിന്നാൽ ജയിക്കുമെന്ന് പറഞ്ഞ വിടുവായിത്തം വിശ്വസിച്ച വ്യാമോഹത്തിലാണ് ഇക്കുറി ആറ്റിങ്ങലിൽ നിന്ന് കെട്ടിവച്ച കാശ് പോലും കളഞ്ഞ് പാർട്ടിയുടെ പേര് വീണ്ടും കളയാൻ മത്സരിക്കുന്നതെന്ന് പാർട്ടി പ്രവർത്തകരടക്കം പറഞ്ഞ് ചിരിക്കുന്നത്,