സഹകരണ ബാങ്കിൽ ജീവനക്കാരെ നിയമിച്ച കോൺഗ്രസ് നേതാവിനെതിരെ പാർട്ടിയിൽ പടയൊരുക്കം

സഹകരണ ബാങ്കിൽ ജീവനക്കാരെ നിയമിച്ച കോൺഗ്രസ് നേതാവിനെതിരെ പാർട്ടിയിൽ പടയൊരുക്കം
തൃശൂർ:: കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കിലേക്ക് ലക്ഷങ്ങൾ കോഴ വാങ്ങി ജീവനക്കാരെ നിയമിച്ചത് സംബന്ധിച്ച് മുൻ ബാങ്ക് പ്രസിഡൻ്റിനെതിരെ പാർട്ടിയിൽ പടയൊരുക്കം തിരഞ്ഞെടുപ്പു അടുത്തതോടെ ആരോപണങ്ങൾക്ക് പാർട്ടിക്കാർ മറുപടി പറയേണ്ട അവസ്ഥയായ്, ജോലി വാഗ്ദാനം ചെയ്ത് ഒരാളുടെ കയ്യിൽ നിന്നും മുൻകൂർ തുക വാങ്ങിയെങ്കിലും മറ്റൊരാൾ ആ തുകയുടെ ഇരട്ടി നൽകി ജോലി കരസ്ഥമാക്കിയപ്പോൾ നിരാശനായ വ്യക്തി ഇതു സംബന്ധിച്ച് പാർട്ടിയിലെ ഉന്നതരായവരെ കണ്ട് പരാതി പറയുകയും ചെയ്തു, കുടാതെ പാവറട്ടി സ്റ്റേഷനിൽ നൽകിയ പരാതി ചില ഉന്നതർ ഇടപെട്ട് ഒത്ത് തീർപ്പാക്കുകയും ചെയ്തെങ്കിലും ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തിയ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കയാണ്