ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇൻഷുറൻസും തട്ടിപ്പോ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇൻഷുറൻസും തട്ടിപ്പോ?

പാലക്കാട്: പാലക്കാടു് ജില്ലയിലെ മണ്ണാർക്കാട് തദ്ദേശഭരണ വകുപ്പിൻ്റെ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന 'സി.വി.ആർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ നഗരസഭാ സെക്രട്ടറിയും ഭരണ സമിതിയും, മണ്ണാർക്കാട്ടെ അഴിമതികൾക്കെല്ലാം ഒത്താശ പാടുന്നത് ബി.ജെ.പി, ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും കൂടിയാണ്, ലീഗിൻ്റെ അപ്രമാദിത്വത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റും, ബി.ജെ.പി.യും അഴിമതിക്കാർക്ക് കുട പിടിക്കുന്ന ഒരു മേഖലയാണ് മണ്ണാർക്കാട്, ' കേന്ദ്ര സർക്കാരിൻ്റെ ഇൻഷുറൻസ് പരിരക്ഷ ഇവിടെ എങ്ങനെ നടപ്പായി എന്നാണ് നാട്ടുകാരിൽ ചിലർ ചോദിക്കുന്നത്, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ എന്തെങ്കിലും അപകടം നടന്നാൽ അതിൻ്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും, എന്നതാണ് ചോദ്യം, ആദ്യം കെട്ടിടം പണിയുക പിന്നീടു് റഗുലറസ് ചെയ്യുക എന്ന തന്ത്രത്തിലൂടെ ലൈസൻസ് കൊടുക്കുക ലക്ഷകണക്കിന് രൂപ കൈക്കൂലി വാങ്ങി കൊണ്ടാണ്, ' ആശുപത്രി മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ കുന്തിപ്പുഴയിലേക്ക് ഒഴുക്കി വിട്ട് അത് എത്തിച്ചേരുന്ന ഭാരതപ്പുഴയിലെ കുടിവെള്ള സ്രോതസ് നശിപ്പിച്ച് മലിനമാക്കുന്നതോടൊപ്പം, കുന്തിപ്പുഴ തീരത്ത് നിന്ന് നിശ്ചിത അകലം പോലും പാലിക്കാതെ പരിസ്ഥിതി നിയമം പോലും ഇത്ര പരസ്യമായി ലംഘിച്ചതിനെതിരെ പോലും ജില്ലാ ഭരണാധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തത് ചില സംശയങ്ങൾക്ക് ബലം നൽകുന്നു.അതുപോലെ ഹെൽത്ത് പാക്കേജ് എന്ന പേരിൽ ഇവിടെ ചികിത്സക്കായ് വരുന്ന വിദേശികൾ പേരിന് വേണ്ടി മാത്രം നിസാര ദിവസങ്ങൾ ഇവിടെ താമസിച്ചതിന് ശേഷം മറ്റു ദിവസങ്ങളിൽ എവിടെക്ക് പോകുന്നു എന്ന വിവരങ്ങളിൽ ദുരുഹതയുണ്ട്, രാജ്യത്തെ ചില തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുള്ളവരും ഇവിടെ സ്ഥിരം വന്നു പോകുന്ന വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്, അന്യസംസ്ഥാനത്ത് നിന്ന് വന്ന് ഇവിടെ ജോലി ചെയ്യുന്നവരുടെ പൗരത്വങ്ങൾ തന്നെ സംശയത്തിൻ്റെ നിഴലിലാണ് .