കോന്തത്ത് തറവാട്ടിലെ താളിയോല ഗ്രന്ഥശേഖരം സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറി
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ താളിയോല ഹസ്ത ലിഖിത ശേഖരത്തിലേയ്ക്ക് കോന്തത്ത് തറവാട്ടുകാര്‍ തങ്ങളുടെ അപൂര്‍വ്വ താളി യോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാര്‍കോട് പഞ്ചായത്തില്‍ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടില്‍ കാലങ്ങളായി കൈവശം സൂ ക്ഷിക്കുന്ന പുരാതനവും വിലമതിക്കാനാവാത്തതുമായ താളിയോല ഗ്രന്ഥശേഖ രമാണ് സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് കൈമാറിയത്. കാലടി മുഖ്യക്യാമ്പസിലെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ സര്‍വ്വകലാശാലയ്ക്ക് വേണ്ടി കോന്തത്ത് തറവാട്ട് പ്രതിനിധി സുകുമാര മേനോനില്‍ നിന്നും ഗ്രന്ഥശേഖരം ഏറ്റുവാങ്ങി. ഈ താളിയോല ഗ്രന്ഥ ശേഖരം ഡിജിറ്റലാക്കി റെക്കോര്‍ഡ് ചെയ്ത് സംരക്ഷിക്കുമെന്നും ഇവയിലെ ഉളള ടക്കം ഉപയോഗിച്ച് ഗവേഷണം, പ്രസിദ്ധീകരണം എന്നിങ്ങനെ അക്കാദമികവും പൊതുജന താല്പര്യപ്രദവുമായ രീതികളില്‍ ഈ ഗ്രന്ഥശേഖരത്തെ സര്‍വ്വകലാ ശാല ഉപയോഗിക്കുമെന്നും വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണന്‍, ഫിനാന്‍സ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, ഡോ. കെ. വി. അജിത് കുമാര്‍, കോന്തത്ത് തറവാട്ടില്‍ നിന്നുമെത്തിയ സുകുമാരമേനോന്‍, ചന്ദ്രശേഖര്‍, മധുസൂദനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)