ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും ശ്രീ എമ്മിെൻറ സാന്നിധ്യത്തിലുള്ള ചർച്ച പുതിയതല്ലെന്നും സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ

ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും ശ്രീ എമ്മിെൻറ സാന്നിധ്യത്തിലുള്ള ചർച്ച പുതിയതല്ലെന്നും സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ

കൽപറ്റ: ആർ.എസ്.എസുമായി മുമ്പും ചർച്ച നടത്തിയിട്ടുണ്ടെന്നും ശ്രീ എമ്മിെൻറ സാന്നിധ്യത്തിലുള്ള ചർച്ച പുതിയതല്ലെന്നും സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ.

ക​ണ്ണൂ​രി​ൽ അ​ന്ന​ത്തെ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രിയും താ​നും ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളും ച​ർ​ച്ച​യി​ൽ പ​​​ങ്കെ​ടു​ത്തു. പ​യ്യ​ന്നൂ​രി​ലും ത​ല​ശ്ശേ​രി​യി​ലും ച​ർ​ച്ച​ ന​ട​ന്നു- ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ച​ർ​ച്ച​ക്ക്​ ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​േ​മ്പാ​ഴാ​ണ്​ പി​ണ​റാ​യി ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ച​ത്.

ഒ​റ്റ​െ​പ്പ​ട്ട സം​ഭ​വ​ങ്ങ​ൾ ഉ​​ണ്ടാ​യെ​ങ്കി​ലും പൊ​തു​വി​ൽ സ​മാ​ധാ​നം ഉ​ണ്ടാ​യി. ശ്രീ ​എ​മ്മി​െൻറ മ​ധ്യ​സ്​​ഥ​ത​യി​ലെ ച​ർ​ച്ച ര​ഹ​സ്യ ബാ​ന്ധ​വം അ​ല്ല.

രാ​ഷ്​​ട്രീ​യ​വൈ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ല. കാ​യി​ക​മാ​യ ഏ​റ്റു​മു​ട്ട​ലാ​ണ്​ പ്ര​ശ്​​നം. അ​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ ത​യാ​റെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ റെ​ഡി​യാ​ണെ​ന്നു പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സ് അ​ക്ര​മം തു​ട​രു​േ​മ്പാ​ൾ പ്ര​തി​രോ​ധ​മാ​ണ്​ സം​ഭ​വി​ച്ചത്. മു​ക​ൾ​ത​ട്ടി​ലല്ല, പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ്​ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക്​ കാ​ര​ണ​ം.

തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ ചർച്ചകൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. 2019 ഫെബ്രുവരിയിൽ ശ്രീ എം കണ്ണൂരിൽ പദയാത്രയുമായി വന്നപ്പോഴും അതിൽ ആർ.എസ്.എസുകാരും സി.പി.എമ്മുകാരും കോൺഗ്രസുകാരും പങ്കെടുത്തിട്ടുണ്ട്.