കേരള ബാങ്ക്,സഹകരണ ബാങ്കുകളെ വിഴുങ്ങുമോ?
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളുടെ തുടര്‍ച്ചയും നിക്ഷേപകരുടെ ആത്മഹത്യ കളും, സഹകരണ മേഖല കയ്യാളുന്ന സി.പി., എം.ന്റെ അഭിമാനത്തിനേറ്റ തിരിച്ചടികളും ദൈനം ദിനം പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള ഓരോ സഹകരണ ബാങ്കുകളിലേയും അഴിമതി, സ്വജനപക്ഷപാതകഥകള്‍ പുറത്ത് വരുമ്പോള്‍ പാര്‍ട്ടിക്കും ഭരണത്തിനും അത് ക്ഷീണമാവുന്നുണ്ട്, അതിനെ മറികടക്കാന്‍ വേണ്ടിയുള്ള ഉത്തരവിലാണ് ഓരോ സഹകരണ ബാങ്കിലുള്ള തുകകള്‍ എല്ലാം തന്നെ കേരള ബാങ്കില്‍ അടക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍, ഇങ്ങനെ എല്ലാ ഫണ്ടുകളും കേരള ബാങ്കില്‍ വന്നു കഴിഞ്ഞാല്‍ ഒരു കേന്ദ്രീകൃത സംവിധാനത്തില്‍ ഈ തുക കൂടെ പൂര്‍ണ നിയന്ത്രണം കേരള ബാങ്കില്‍ വന്നു ചേരും, കേരള ബാങ്കാവട്ടെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തിലും, സഹകരണ ബാങ്കുകളില്‍ നൂറ് കണക്കിന് കോടികളാണ് കൈകാര്യം ചെയ്യപ്പെടുന്നതെങ്കില്‍ കേരള ബാങ്കില്‍ അത് സഹസ്രകോടികളായിരിക്കും, ഫലത്തില്‍ സഹകരണ പ്രസ്ഥാനത്തിലൂടെ ചെറിയ വായ്പകളും മറ്റും കിട്ടുന്ന സാധാരണ കര്‍ഷകന് വായ്പകളെല്ലാം അപ്രാപ്യമാകാം, കാരണം ഇത്രയും ഫണ്ട്കളുടെ കൂമ്പാരങ്ങളാവുമ്പോള്‍ ഫലത്തില്‍ കേരള ബാങ്കും കോര്‍പ്പറേറ്റ് തലത്തിലാകും, അതായത് പാര്‍ട്ടി ആദ്യമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ സമരങ്ങള്‍ ചെയ്തുവോ അവസാനം കോര്‍പ്പറേറ്റുകളുടെ സ്ഥാപകരായി തീരുന്നു.എന്ന യാഥാര്‍ത്ഥ്യം സഹകരണ ബാങ്കുകളിലെ ഫണ്ടുകളുടെ നിക്ഷേപം കേരള ബാങ്കില്‍ എത്തിപ്പെടുമ്പോള്‍ എന്നത്, സഹകരണ ബാങ്കുകളില്‍ വിവിധ തസ്തികളില്‍ ഇരിക്കുന്നവര്‍ക്ക് ശമ്പളം മുടങ്ങാതെ കൊടുക്കേണ്ടി വരുമ്പോള്‍, ഒരു പക്ഷേ ഇന്നത്തെ കെ..എസ്.ആര്‍.ടി.സിയുടെ അവസ്ഥ സഹകരണ ബാങ്കുകള്‍ക്കും വിദൂരമല്ല.
Comments (0)