ഉല്ലാസക്കാഴ്ചകളുമായി ചെറായി ഉണര്‍ന്നു, സഞ്ചാരികളുടെ തിരക്കേറി
വൈപ്പിന്‍: മാസങ്ങള്‍ക്കുശേഷം തുറന്ന ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എറണാകുളം നഗരത്തില്‍നിന്ന് ഗോശ്രീ പാലം വഴി 25 കിലോമീറ്ററും കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാല്‍ ബീച്ചിലെത്താം. കായലിെന്റയും കടലിെന്റയും സൗന്ദര്യം ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്.
ബീച്ചില്‍ കുളിക്കാനിറങ്ങിയാല്‍ അറബിക്കടലിെന്റ മനോഹര കാഴ്ചകളും ഡോള്‍ഫിനുകളെയും കാണാം. കായലിലെ ഓളപ്പരപ്പിലൂടെയുള്ള പെഡല്‍ ബോട്ട് യാത്ര ചെറായിയുടെ സൗന്ദര്യം കൂടുതല്‍ അനുഭവിപ്പിക്കുന്നു. ഈ യാത്രയില്‍ മുസ്രിസ് പൈതൃക പദ്ധതി ഇടങ്ങളും സന്ദര്‍ശിക്കാം.
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ചെറായി ബീച്ച് വിദേശികളുടെ പ്രിയ സഞ്ചാരകേന്ദ്രമാണ്. മിതമായ നിരക്കില്‍ മെച്ചപ്പെട്ട താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഇവിടുണ്ട്. ബീച്ചിനോട് ചേര്‍ന്ന് കേരളീയ ശൈലിയിലാണ് അവ നിര്‍മിച്ചിരിക്കുന്നത്. ചെറായി ബീച്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വടക്കോട്ട് യാത്ര ചെയ്താല്‍ മുനമ്ബം ബീച്ചില്‍ എത്തും. ഇവിടെയുള്ള പുലിമുട്ടില്‍ കൂടി കടലിലേക്ക് നടക്കാം.
മുനമ്ബം ബീച്ചില്‍നിന്ന് വൈപ്പിന്‍ മുനമ്ബം സംസ്ഥാനപാതയിലൂടെ യാത്ര ചെയ്താല്‍ പള്ളിപ്പുറത്ത് പോര്‍ചുഗീസുകാര്‍ സ്ഥാപിച്ച കോട്ടയിലെത്താം.അടുത്തുതന്നെയാണ് മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മഞ്ഞു മാതാ പള്ളി. ബീച്ചില്‍നിന്ന് തീരദേശ റോഡിലൂടെ തെക്കോട്ട് പോയാല്‍ തീരദേശ റോഡിനെ വൈപ്പിന്‍ മുനമ്ബം റോഡുമായി ബന്ധിപ്പിക്കുന്ന രക്തേശ്വരി റോഡിലെത്തും. ചെറായിയില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കുന്ന തൊട്ടടുത്ത മറ്റൊരു ബീച്ചാണ് കുഴുപ്പിള്ളി.
സ്ഥലപരിമിതിയും ഗതാഗതക്കുരുക്കുമാണ് സഞ്ചാരികളെ കുറച്ചെങ്കിലും നിരാശപ്പെടുത്തുന്നത്. പാര്‍ക്കിങ് സൗകര്യത്തിെന്റ അപര്യാപ്തതയാണ് മറ്റൊരു പ്രതിസന്ധി. പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നതിെന്റ പത്തിരട്ടി വാഹനങ്ങളാണ് ദിവസവും എത്തുന്നത്. നടപ്പാത നിര്‍മാണം, വീതികൂട്ടല്‍, പുലിമുട്ട് നിര്‍മാണം എന്നിവക്ക് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുന്നുണ്ട്.
Comments (0)