ഷോണിനേയും വിടില്ല പിണറായി പോലീസ്, അപ്പനേയും മകനേയും മുട്ടു കുത്തിക്കും

ഷോണിനേയും വിടില്ല പിണറായി പോലീസ്, അപ്പനേയും മകനേയും മുട്ടു കുത്തിക്കും

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ പിണറായുടെയും പാര്‍ട്ടിയുടെയും പങ്ക് സ്വപ്‌ന തുറന്ന് പറഞ്ഞത് സമൂഹമധ്യത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞ മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് പരമാവധി പീഡിപ്പിച്ചതിന് ശേഷം ഒരു മകനെന്ന രീതിയില്‍ തന്റെ പിതാവിന്റെ കേസു സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടെ നിന്നതിനും സര്‍ക്കാരിന്റെയും പോലീസിന്റെയും നിയമലംഘനങ്ങള്‍ക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനും, തികച്ചും നാടന്‍ ഭാഷയില്‍ എട്ടിന്റെ പണി കൊടുത്ത് ഷോണ്‍ ജോര്‍ജെന്ന പി.സി.ജോര്‍ജിന്റെ മകന്, നടിയെ ആക്രമിച്ച കേസിലെ ആരോ, ഒരാള്‍ എന്ന പേരില്‍ കേസെടുത്തു അറസ്റ്റ് ചെയ്യാന്‍ നീക്കം. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് അടിയന്തരാവസ്ഥയില്‍ പീഡനപര്‍വ്വം ഏറ്റുവാങ്ങിയ സഖാക്കന്മാരുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ നടപടികള്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനായി പ്രത്യേകം ക്രൈബ്രാഞ്ച് വിഭാഗം രൂപീകരിച്ച് ഏറ്റവും കൂടുതല്‍ ജനവിരുദ്ധ നടപടികള്‍ നടത്തി, മോശം സര്‍വീസ് റിക്കോഡുകള്‍നേരിടുന്ന പോലീസിലെ ചില ക്രിമിനലുകളെയാണ് ഇത്തരം ടീം ഉണ്ടാക്കി ഭീകരമായ അവസ്ഥ നടപ്പാക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സിനെ കൊണ്ട്, എതിര്‍ രാഷ്ട്രീയക്കാരെ പീഡിപ്പിക്കുന്നു. എന്ന് വിളിച്ചു കൂവുന്നവര്‍ കേരളത്തില്‍ അഭിപ്രായം പറയുന്നവരെയും ഭരണാധികാരികളെ വിമര്‍ശിക്കുന്നവരെയും പാര്‍ട്ടിക്കാരായ പോലീസുകാരെ കൊണ്ട് കള്ളക്കേസ് എടുപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം പറയുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും തിരഞ്ഞുപിടിച്ച് കള്ള കേസ് എടുത്ത് ഭയപ്പെടുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യം അറബിക്കടലില്‍ മറഞ്ഞു കഴിഞ്ഞു.