തിരുവല്ല: കേരള കോൺഗ്രസ് മാണി വിഭാഗം പത്തനംതിട്ട ജില്ലാ സിക്രട്ടറിയും എൽ, ഡി.എഫിൻ്റെ മുതിർന്ന നേതാവുമായ നെടുംപറമ്പിൽ രാജു എന്ന പാസ്റ്ററുടെ നെടുംപറമ്പിൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊതുജനങ്ങൾ പ്രത്യേകിച്ച് പ്രവാസികളടക്കം നിരവധി വന്ദ്യവയോധികരടക്കം നിരവധി പേർ ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നെങ്കിലും അതെല്ലാം നെടുംപറമ്പിൽ കുടുംബക്കാരുടെയും കേരള കോൺഗ്രസ്, മാണി ഗ്രൂപ്പിലെ ചില ഉന്നതരുടെയും ഒത്താശയോടെ തിരക്കഥ ഒരുക്കി ഫിനാൻസ് പൊളിഞ്ഞു എന്ന നാടകം ഉണ്ടാക്കി കുടുംബത്തിലെ പ്രധാന അംഗമായ രാജുവിൻ്റെ സ്ഥാപനത്തിൽ നിന്ന് നിക്ഷേപതുക മൊത്തമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന സഹോദരൻ്റെ മറ്റൊരു സ്ഥാപനമായ നെഡ് സ്റ്റാറിലേക്ക് മാറ്റിയതായി സംശയിക്കുന്നതിനെ തുടർന്ന് നിക്ഷേപകർ കൊച്ചിയിലുള്ള നെഡ് സ്റ്റാർ എന്ന രാജുവിൻ്റെ സഹോദരൻ്റെ ഓഫീസിൽ അടിയന്തിരമായ് അന്വേഷണ ഏജൻസികൾ പരിശോധന നടത്തണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ തന്നെ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെടുകയാണ്, നെടുംപറമ്പിലിൻ്റെ മുങ്ങൽ നാടകത്തെ തുടർന്ന് സഹോദരൻ്റെ സ്ഥാപനമായ നെഡ് സ്റ്റാറിൻ്റെ നിക്ഷേപകർ പരിഭ്രാന്തരാകുകയും പല ശാഖകളിൽ നിന്നും അവരുടെ നിക്ഷേപങ്ങളും മറ്റ് ഇടപാടുകളും പിൻവലിച്ചു തുടങ്ങുന്നതും നെഡ് സ്റ്റാർ സംശയത്തിൻ്റെ ദൃഷ്ടിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നതായും ഇടപാടുകാർ പറയുന്നു. നെഡ് സ്റ്റാറിൻ്റെ മറവിൽ നടക്കുന്ന എല്ലാത്തരം വിദേശ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും നിക്ഷേപകരിലൊരു വിഭാഗം ആവശ്യപ്പെടുന്നു.
Comments (0)