ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപി

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപി

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല. കര്‍ഷക സംഘടനകളുടെ ആരോപണം തള്ളിയ സണ്ണി ഡിയോള്‍, ചെങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും വ്യക്തമാക്കി. പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാല്‍ അത് ദുരുപയോഗപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.