കൊച്ചി: കാക്കനാട് ജില്ലാ ഭരണകൂടത്തിന് മൂക്കിന് താഴെ സ്വന്തം പറമ്പിലെ കിണറിലെ കുടിവെള്ളം കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവയെ കൊണ്ട് നിറഞ്ഞ് കുടിവെള്ളം മുട്ടിച്ച പരാതിയുമായ് രണ്ട് വർഷമായ് മുഖ്യമന്ത്രി മുതൽ താഴൊട്ടുള്ള എല്ലാ രാജാക്കൻമാരുടെ പടികൾ കയറിയിറങ്ങിയിട്ടും ലത്തീഫ് എന്ന അർദ്ധ പട്ടിണിക്കാരൻ്റെയും എഴുപത് വയസ് പ്രായമുള്ള വൃദ്ധയായ മാതാവിൻ്റെയും രണ്ട് പിഞ്ച് കുട്ടികളുടെയും ഭാര്യയുടെയും പരാതിക്ക് പരിഹാരം കാണാതെ ആരോപണ വിധേയൻ നൽകുന്ന പാരിതോഷികങ്ങളും വാങ്ങി പരാതിക്കാരെ നോക്കി പല്ലിളിച്ചു കൊണ്ട് എൻവയർമെൻ്റ് ഡിപ്പാർട്ട്മെൻ്റിലെ എഞ്ചിനീയർമാരും മറ്റു ചില സർക്കാർ ഉദ്യോഗസ്ഥരും അവരുടെ മുറപോലുള്ള ജോലി തുടരുന്നു.,ലത്തീഫ് പട്ടിണിക്കാരനായതിനാൽ അയാളും കുടുംബവും കിണറ്റിലെ മലിനജലം കുടിച്ച് മരിച്ചാലും തങ്ങൾക്ക് കിട്ടാനുള്ള കൈകൂലി കൃത്യമായി കിട്ടണം എന്ന് മാത്രമേ അവിടുത്തെ രാഷ്ട്രിയക്കാർക്കും ചില ഉദ്യോഗസ്ഥർക്കുമുള്ളു.ലത്തീഫിൻ്റെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദേവലോകം എന്ന ഹോട്ടലിൻ്റെ മുതലാളിക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി അടക്കം ഉള്ള നേതാക്കൾ ഏറ്റവും വേണ്ടപ്പെട്ടവരാണത്രേ, അതുകൊണ്ടാണ്, എല്ലാ കടകൾക്കും രാത്രി 12 മണിവരെ പ്രവർത്തന സമയപരിധി ചട്ടപ്രകാരം അനുവദിച്ച് നൽകിയിട്ടുള്ളപ്പോൾ, ദേവലോകത്തിന് വെളുപ്പിന് 3 മണിവരെ പ്രവർത്തിക്കാൻ മൗനാന്നുമതി നൽകിയിരിക്കുന്നത്, ഇത്രയും വൈകി പ്രവർത്തിക്കാൻ അനുമതി നൽകുന്നവർ ഈ സമയങ്ങളിൽ അവിടെ രാസ ലഹരി അടക്കമുള്ളവ വിപണനം നടക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കാറില്ല, ലത്തി ഫ് കുടിവെള്ള മലിനീകരണവുമായ് ബന്ധപ്പെട്ട പ്രസ്തുത പരാതി സംസ്ഥാന മുഖ്യമന്ത്രിക്കയച്ചതിനെ തുടർന്ന്, എൻവയർമെൻ്റ് ഉദ്യോഗസ്ഥ മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ അവർ എല്ലാം ശരിയാക്കിയിട്ടുണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് എന്നാൽ കിണറും കിണറ്റിലെ ഹോട്ടലിൽ നിന്ന് ഒഴുകി കൊണ്ടിരിക്കുന്ന മലിനജലവും,ലത്തിഫിൻ്റെ പരാതിയും ഇപ്പോഴും അവിടെ പകൽ പോലെ വ്യക്തമായി ശേഷിക്കുന്നു., എൽവയർമെൻ്റ് എഞ്ചിനീയുടെ ക്ലിയറൻസ്സർട്ടിഫിക്കറ്റ് ഉള്ളതിനാൽ മുനിസിപ്പാലിറ്റി നേരത്തെ അടച്ചുപൂട്ടാൻ ഉത്തവിട്ട ഹോട്ടലിന് വീണ്ടും പ്രവർത്തനാനുമതി നൽകിയത് " സ്വാഭാവികം ", പരിസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയെന്ന് പറയപ്പെടുന്നതിന് ശേഷമുള്ള ദിവസവും കിണറ്റിലേക്ക് മലിനജലമൊഴുകുന്ന കാര്യം വീഡിയോ എടുത്ത് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ചപ്പോൾ ഓൺ ലൈനിൽ അപേക്ഷ വന്നു, ഞാൻ അനുമതി നൽകി എന്നാണ് എന്നാൽ ഈ കിണർ ആർക്കും എത് നേരവും വന്ന് പരിശോധിച്ചാൽ നഗ്നനേത്രം കൊണ്ട് തന്നെ മനസിലാകും മുകളിൽ നിന്നും കിണറ്റിലേക്ക് ഊറി വരുന്നത് മലിനജലമാണെന്ന്, ഹോട്ടലുകാർ തട്ടിക്കൂട്ടി ഉണ്ടാക്കിയ സൂത്ര പണികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ പരാതിക്കാധാരമായ കാര്യം അവശേഷിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള മര്യാദപോലും പ്രസ്തുത ഉദ്യോഗസ്ഥ കാണിക്കാത്തത് ഒന്നുകിൽ കൈക്കുലിയുടെ ഘനവും, അല്ലങ്കിൽ നേതാക്കൻമാരുടെ ശുപാർശയുമായിരിക്കാം,പരാതിയോടൊപ്പം സർക്കാർ സംവിധാനത്തിൽ തന്നെ ഈ കിണറിലെ ജലം പരിശോധിച്ചതിൽ നൂറ് മില്ലി ജലത്തിൽEFu,80,000,വുംfec,60000 ,കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് രേഖാമൂലം കാണിച്ചിട്ടും എൻവയർമെൻ്റ് ഉദ്യോഗസ്ഥർക്ക് അവശ്യമായത് ഹോട്ടലുകാർ തട്ടിക്കുട്ടിയുണ്ടാക്കിയ ഏതാനും മൺ കുഴികളാണ് അത് തൃപ്തിപ്പെട്ടാണ് അനുമതി സർട്ടിഫിക്കറ്റ് നൽകിയത്, പരാതിക്കാരന് പരിഹാരം ലഭിച്ചോ അല്ലെങ്കിൽ പരാതിക്കാധാരമായ പ്രശ്നം പരിഹരിക്കപ്പെട്ടൊ എന്നൊന്നും അവർക്ക് അറിയണ്ട, അത് അവരുടെ ജോലിയുമല്ല, ലത്തിഫും പ്രായമായ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഈ മലിനജലം കുടിച്ച് മാറാവ്യാധി വന്ന് മരിച്ചാലെന്ത് ജീവിചാലെന്ത് ശമ്പളവും കിമ്പളവും ലഭിക്കുന്നത് ഉറപ്പാക്കുക അത്രമാത്രം, അതായത് ഉത്തരേന്ത്യയിലായിരുന്നെങ്കിൽ മാവോയിസ്റ്റ്കളെങ്കിലും ലത്തീഫിൻ്റെ ജീവിക്കാനുള്ള അവകാശത്തിന് കൂടെ നിന്നെനെ, ഇവിടെ ഓരോ ഫയലുകളും പരാതികളും ചില ഉദ്യോഗസ്ഥരുടെ അധികവരുമാന മാർഗമാണ്,, കവർ സ്റ്റോറി ന്യൂസ്,, ലത്തീഫിൻ്റെ കുടിവെള്ള കിണറിൻ്റെ മലിനജല പരാതിയിൽ തടിച്ചു കൊഴുത്ത ഉദ്യോഗസ്ഥ, രാഷ്ട്രിയ ശിഖണ്ഡികളുടെ തുടർകഥകൾ ഇനിയും തുടർന്നെഴുതുന്നു....
Comments (0)