രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് നഴസുമാരുടെ പ്രതിഷേധം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 70% നഴ്‌സുമാര്‍ക്കും ഇനിയും വാക്‌സിനേഷന്‍ നല്‍കിയില്ല;കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഉടന്‍ നടപ്പിലാക്കുണമെന്ന് കേരള ഗവ നഴ്‌സസ് യൂണിയന്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 70% നഴ്‌സുമാര്‍ക്കും വാക്‌സിനേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് , കെ.ജി.എന്‍.യു തിരു.നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
കെ.ജി.എന്‍.യു ജനറല്‍ സെക്രട്ടറി സന്തോഷ്.കെ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രതിഷേധത്തില്‍ , തിരു.ജില്ലാ പ്രസിഡന്റ് അനസ്. എസ്.എം , ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി എന്നിവര്‍ സംസാരിക്കുകയും. സംസ്ഥാന ട്രഷറര്‍ ആശ.എല്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
തല്‍സ്ഥിതി ഇനിയും പരിഹരിക്കാതെ തുടരുകയാണെങ്കില്‍ , തുടര്‍ സമര പരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീ.അനസ്.എസ്.എം , സെക്രട്ടറി ഗിരീഷ്.ജി.ജി എന്നിവര്‍ അറിയിച്ചു.
Comments (0)