തൊഴിലിന് സര്‍ക്കാരിനോട് യാചിക്കേണ്ട അവസ്ഥ അപലപനീയം; അവകാശത്തിനായി നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത്
കൊച്ചി: ഉയര്‍ന്ന വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷകള്‍ക്ക് ശേഷം റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ മുട്ടുകാലില്‍ ഇഴഞ്ഞ് തൊഴിലിനായി യാചിക്കുന്നത് കേരളത്തിലെ കറുത്ത അധ്യായമാണെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജരംഗ്ദളും ദുര്‍ഗാ വാഹിനിയും അഭിപ്രായപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴില്‍ നല്‍കാന്‍ ആദ്യം നിലവില്‍ വന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രാധാന്യം മാറി മാറി വന്ന സര്‍ക്കാരുകള്‍ ക്രമേണ ഇല്ലാതാക്കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് അര്‍ഹരായവരെ കണ്ടെത്തി ആവശ്യാനുസരണം നിയമനം നല്‍കാന്‍ രൂപീകരിച്ച പിഎസ്‌സിയെയും നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും നടത്തി തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയായിരുന്നു എന്ന് വിഎച്ച്‌പി സംസ്ഥാന സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ആരോപിച്ചു.
സര്‍ക്കാര്‍ ശമ്ബളം നല്‍ക്കുന്ന മുഴുവന്‍ നിയമനങ്ങളും സുതാര്യമായി പിഎസ്‌സിയിലൂടെ തന്നെ നടക്കണം എന്നതാണ് വിഎച്ച്‌പിയുടെ നിലപാട്. സെക്രട്ടേറിയറ്റിനു മുമ്ബില്‍ നടക്കുന്ന സമരം കേരള യുവത്വം തങ്ങളുടെ ന്യായമായ അവകാശത്തിനായി നടത്തുന്ന സമരമാണ് എന്നും ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന്‍ പത്രക്കുറുപ്പില്‍ പറയുന്നു.
Comments (0)