കോടതിയെ സമ്മർദത്തിലാക്കാൻ ഇടത് വലത് ശ്രമം: ബിജെപി ലീഗൽ സെൽ

കോടതിയെ സമ്മർദത്തിലാക്കാൻ ഇടത് വലത് ശ്രമം: ബിജെപി ലീഗൽ സെൽ
കോടതിയെ സമ്മർദത്തിലാക്കാൻ ഇടത് വലത് ശ്രമം: ബിജെപി ലീഗൽ സെൽ

കൊച്ചി:   മഞ്ചേശ്വരം,തിരഞ്ഞെടുപ്പു കേസിൽ കോടതി സ്വീകരിച്ച നടപടിയും നിയമപ്രകാരമുള്ള കോടതി വിധിയുമായ് ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ചിലർ നടത്തുന്നത്  ദുഷ്പ്രചരണമാണ് എന്ന് ലീഗൽ സെൽ സംസ്ഥാന സമിതി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി

 ഇടത് വലത് അച്ചുതണ്ടിന്റെ ഗൂഢാലോചനയാണിത് അഴിമതി ആരോപണം വന്നപ്പോൾ കെ സുരേന്ദ്രൻ നീതിപൂർവമായ അന്വേഷണം സ്വാഗതം ചെയ്തതാണ്
രേഖകളും നിയമവശവും പരിശോധിച്ച ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞിട്ടുള്ളത് കള്ളക്കേസ് ആയി കെട്ടിച്ചമച്ചകേസ്  നിലനിൽക്കില്ലെന്നത് കൊണ്ടാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത് എന്നാൽ അതിന്റെ പേരിൽ ഇടത് വലത് മുന്നണികൾ  നടത്തുന്ന പ്രചാരവേല ജുഡീഷ്യറിയുടെ വിശ്വാസ്യതപോലും തകർക്കുന്ന രീതിയിലാണ്
വിധിയെ നിയമപരമായി നേരിടുന്നതിനു പകരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ ഭീഷണിപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നത് '
ഇടതു സർക്കാരിൻ്റെ ഒത്താശയോടെയാണ് ആരോപണങ്ങളും കേസ്സും ഉണ്ടാക്കിയിരിക്കുന്നത്, ജനാധിപത്യ സംവിധാനത്തിൽ കോടതികളെയും കോടതി വിധികളെയും എന്നും തുറന്ന മനസോടെയാണ് പാർട്ടി അംഗീകരിക്കുന്നത്, അടുത്ത കാലത്തായ് ചില കോടതി വിധികൾ തങ്ങൾക്കു അനുകൂലമല്ല എന്ന തലത്തിലേക്ക് വരുമ്പോൾ കോടതികളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇടതു വലതുപക്ഷങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് അത് ജനാധിപത്യ സംവിധാനത്തിന് ഭുഷണമല്ലെന്നും ലീഗൽ സെൽ അഭിപ്രായപ്പെട്ടു.

അഡ്വ പി കൃഷ്ണദാസ്
സംസ്ഥാന കൺവീനർ