പൗരത്വ വിഷയത്തിലെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

പൗരത്വ വിഷയത്തിലെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

തിരുവനന്തപുരം : ശബരിമല, പൗരത്വ വിഷയങ്ങളിലെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. ഗുരുതര സ്വഭാവമല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.

ശബരിമല സമരവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എന്‍എസ്‌എസ്, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മസമിതി അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് മനസിലാക്കിയ സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.