ഡാനിയൽ പേൾ വധക്കേസ്: പ്രതികളെ വിട്ടയയ്ക്കില്ലെന്ന് സിന്ധ് സർക്കാർ

ഡാനിയൽ പേൾ വധക്കേസ്: പ്രതികളെ വിട്ടയയ്ക്കില്ലെന്ന് സിന്ധ്  സർക്കാർ

ഇസ്ലാമാബാദ്: യു.എസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അൽ ക്വയ്ദ നേതാവ് അഹമ്മദ് ഉമർ സൈദ് ഷേക്കിനെയും മൂന്നു സഹായികളെയും വിട്ടയിക്കില്ലെന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവശ്യസർക്കാർ. സുപ്രീംകോടതിയുടെ സെപ്റ്റംബർ 28 ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി.നാലുപേരെയും നിയമവിരുദ്ധമായാണ് തടങ്കലിൽ വച്ചിരിക്കുന്നത് എന്നും ഉടൻ വിട്ടയക്കണമെന്നും സിന്ധ്  ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാൽ, ഇവരുടെ തടങ്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിലവിലുണ്ടെങ്കിൽ മോചിപ്പിക്കേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ഷേക്കിനെ വധശിക്ഷ ഹൈക്കോടതി 7 വർഷം തടവായി കുറച്ചിരുന്നു. തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മറ്റു മൂന്നു പേരെ കുറ്റവിമുക്തരാക്കുക യും ചെയ്തു.എന്നാൽ,സിന്ധ്  സർക്കാർ ഇവരെ വിട്ടയച്ചില്ല. പൊതുസുരക്ഷാ നിയമ പ്രകാരം ഇവിടെ തുടർന്നും തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.