വിവാഹേതര ബന്ധം ആഗ്രഹിച്ചെത്തിയവരെ നാണം കെടുത്തി ഹാക്കര്‍മാര്‍, ഡേറ്റിംഗ് വെബ്‌സൈറ്റിലെ ഇരുപത്തിരണ്ട് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്

വിവാഹേതര ബന്ധം ആഗ്രഹിച്ചെത്തിയവരെ നാണം കെടുത്തി ഹാക്കര്‍മാര്‍, ഡേറ്റിംഗ് വെബ്‌സൈറ്റിലെ ഇരുപത്തിരണ്ട് ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്

വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മീറ്റ് മൈന്‍ഡ്ഫുള്‍.കോം എന്ന ഡേറ്റിംഗ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്. ഹാക്കര്‍മാരാണ് 2014 ല്‍ ആരംഭിച്ച ഈ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ത്തിയത്.

1.2 ജിബി ഡേറ്റയാണ് ഹാക്ക‌ര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്.വെബ്‌സൈറ്റ് നിശ്ചലമായി. ഡേറ്റിംഗ് സൈറ്റില്‍ ഉപയോക്താക്കള്‍ പ്രൊഫൈലുകള്‍ ഉണ്ടാക്കുമ്ബോള്‍ നല്‍കിയ യഥാര്‍ഥ പേരുകള്‍, ഇമെയില്‍ ഐഡികള്‍, നഗരം, സംസ്ഥാനം, ശരീര വിശദാംശങ്ങള്‍, ഡേറ്റിംഗ് മുന്‍ഗണനകള്‍, വൈവാഹിക ജീവിതം, ജനനത്തീയതി, വിലാസങ്ങള്‍, അക്കൗണ്ട് പാസ്‌വേഡുകള്‍, ഫേസ്ബുക്ക് ഐഡികള്‍ തുടങ്ങിയവയാണ് ചോര്‍ന്നത്.

ഹാക്കിംഗ് ഫോറത്തില്‍ ഡേറ്റിംഗ് സൈറ്റിലെ ആളുകളുടെ വിവരങ്ങള്‍ സൗജന്യ ഡൗണ്‍ലോഡിങ്ങിനായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് ഏകദേശം1,500 ല്‍ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ട്. ചിലര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്. പങ്കാളികളുമായി ഉപയോക്താക്കള്‍ കൈമാറിയ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് സൂചന.