സഹകരണ ബാങ്ക് വക സ്ഥലം വളഞ്ഞ വഴിയിലൂടെ സഖാക്കളുടെ കയ്യിലേക്ക്

സഹകരണ ബാങ്ക് വക സ്ഥലം വളഞ്ഞ വഴിയിലൂടെ സഖാക്കളുടെ കയ്യിലേക്ക്

ആലുവ: കുട്ടമ്മശേരി സഹകരണ ബാങ്കിന്റെ പേരിലിരിക്കുന്ന ആറ് സെന്റ്സ്ഥലം സി പി എം നേതാക്കാൾ നേതൃത്വം നൽകുന്ന വായനശാലയ്ക്ക് പതിച്ച് നൽകുന്നതിനെതിരെ സഹകാരികളുടെ പ്രതിഷേധം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് സഹകാരികൾ പ്രതിഷേധിച്ചത് ആലുവ പെരുമ്പാവൂർ റോഡിന് വീതികൂടുമ്പോൾ വായനശാല ഇരിക്കുന്ന സ്ഥലവും എടുത്തു പോകും നിലവിൽ ഈ സ്ഥലത്തിന് ഒരു കോടിയോളം വിലവരുന്നതാണ് ബാങ്കിന്റെ ഭരണസമിതി നടത്തിയിട്ടുള്ള അനധികൃത നിയമനങ്ങൾക്കും മറ്റ് അഴിമതികൾക്കും ഭരണകക്ഷിയുടെ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് നാട്ട്കാർ ആരോപിക്കുന്നത് എം സി പി ഐ ( യു,) നേതൃത്വം നൽകുന്ന ഭരണ സമിതി ആണ് സഹകരണ ബാങ്ക് ഭരിക്കുന്നത്, ഇതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ബാങ്കിന്റെ പ്രസിഡന്റ് മീതിയൻ പിള്ളയെ എം സി പി ഐ യു വിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു ബാങ്ക് ഭരണസമിതിയുടെ അഴിമതിക്കെതിരെ എം സി പി ഐ യു വിന്റെ പേരിലും ഫ്ലക്സ് ബോഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രസിഡന്റിന്റെ ബന്ധുവിന്റെസ്ഥലം പുതിയ ബ്രാഞ്ചിന് വേണ്ടി വാങ്ങിയത് അഴിമതിയാണെന്നും. ബാങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പാർട്ടി മെമ്പർക്ക് തന്നെ കൊടുക്കുന്നതിൽ അഴിമതിയുണ്ടെന്നും പറയുന്നുണ്ട്. ബാങ്കിന്റെ സ്ഥലം വായനശാലക്ക് കൊടുക്കുന്നതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ് സഹകാരികൾ.