നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കാന്‍ രാഹുലോ സംഘമോ ശ്രമിക്കുന്നില്ല ; എംഎ ഖാന്‍ കോണ്‍ഗ്രസ് വിട്ടു
ഹൈദരാബാദ്: ഗുലാം നഭി ആസാദിന് പിന്നാലെ മുന്‍ രാജ്യസഭാംഗവുംതെലുങ്കാന യില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. കോ ണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്നാണ് എംഎ ഖാന്‍ നേതൃത്വ ത്തിന് നല്‍കിയ കത്തില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസി ന്റെ ഇ ന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴി യുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെട്ടതായും കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പൂര്‍ണമാ യും പരാജയപ്പെട്ടെന്നും എംഎ ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി 40 വര്‍ഷ ത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെ മുതല്‍ കോണ്‍ഗ്രസിന് വേ ണ്ടി പ്രവര്‍ത്തിച്ചിരുന്നതായി ഖാന്‍ കൂട്ടിചേര്‍ത്തു. രാഹുല്‍ ഗാന്ധി ഉപാധ്യക്ഷനാ യത് മുതലാണ് പാര്‍ട്ടി പരാജയമായത്. മുതിര്‍ന്ന പ്രവര്‍ത്തകരോട് എങ്ങനെ പെരു മാറണമെന്ന് രാഹുലിന് അറിയില്ല. ജി 23 നേതാക്കളുടെ നിര്‍ദേശങ്ങളെ വിമത സ്വര മായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍ കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വ രില്ലായിരുന്നു.മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അടിത്തറ ശക്തമാക്കാന്‍ ഒരുവിധ നടപടിയും കോണ്‍ഗ്രസ് നേതൃത്വ ത്തിന്റെ ഭാഗ ത്ത് നിന്നും ഉണ്ടാകുന്നില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും നയിച്ച അതേ ആര്‍ജവ ത്തോടെ പ്രവര്‍ത്തിക്കാന്‍ രാഹുലോ സംഘമോ ശ്രമിക്കുന്നില്ല. ഈ കാരണങ്ങളാ ലാണ് രാജിവെക്കുന്നതെന്ന് എംഎ ഖാന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴ് മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.
Comments (0)